യുഎസ് - ഇറാൻ സംഘർഷം കടുക്കുന്നു; കുവൈറ്റിൽ എണ്ണ ഖനന കേന്ദ്രത്തിനു നേരെ ആക്രമണം

കുവൈറ്റിൽ ഇറാൻ നടത്തിയ ആക്രമണം |Photo: Reuters: US CENTCOM
കുവൈറ്റ് സിറ്റി : യുഎസും ഇറാനും തമ്മിൽ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തുടരുന്നതിനിടെ കുവൈറ്റിലെ അതിർത്തി പോസ്റ്റുകൾക്കും കടലിലെ എണ്ണ ഖനന കേന്ദ്രത്തിന് നേരെയും ആക്രമണം. ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്.
രാജ്യത്തിന്റെ വടക്കൻ മേഖലയിലുള്ള മൂന്ന് അതിർത്തി പോസ്റ്റുകൾക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് കുവൈറ്റ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിൽ അതിർത്തി പോസ്റ്റുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും എവിടെ നിന്നാണ് ആക്രമണം ഉണ്ടായതെന്ന് മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.
ഇതിനുപുറമെ കുവൈറ്റ് ഓയിൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കടലിലെ ഓഫ്‌ഷോർ എണ്ണ ഖനന കേന്ദ്രത്തിന് നേരെയും ഡ്രോൺ ആക്രമണമുണ്ടായി. ആക്രമണത്തിൽ കേന്ദ്രത്തിന് നാശനഷ്ടം സംഭവിക്കുകയും ഒരു ജീവനക്കാരന് പരിക്കേൽക്കുകയും ചെയ്തു. യുഎസും ഇറാനും തമ്മിലുള്ള പ്രാദേശിക സംഘർഷം കടുക്കുന്നതിനിടയിലാണ് അയൽരാജ്യമായ കുവൈറ്റിന് നേരെയും ആക്രമണം ഉണ്ടായത്.











0 comments