ad
Deshabhimani

തിരുവനന്തപുരത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

deadbody
വെബ് ഡെസ്ക്

Published on Jul 13, 2026, 06:30 AM | 1 min read

തിരുവനന്തപുരം: യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീകാര്യം വിളവൂർക്കൽ സ്വദേശിയായ കാവ്യയെയാണ് (30) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.


ഞായറാഴ്ച വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. അവശനിലയിൽ കണ്ടെത്തിയ കാവ്യയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


എട്ടുവർഷം മുമ്പായിരുന്നു കാവ്യയുടെ വിവാഹം. പ്രണയവിവാഹമായിരുന്നു. രണ്ടും ആറും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. കുട്ടികൾക്ക് ഭക്ഷണം നൽകാനായി മുറിയിലേക്ക് പോയ കാവ്യയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് വിവരം.


മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ മലയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home