75 രാജ്യങ്ങൾക്ക് കുടിയേറ്റ വിസ വിലക്കേർപ്പെടുത്തി യുഎസ്

വാഷിങ്ടൻ: 75 രാജ്യങ്ങളിലെ പൗരന്മാർക്കുള്ള കുടിയേറ്റ വിസ നൽകുന്നത് നിർത്തിവച്ച് യുഎസ്. ജനുവരി 21 മുതൽ പുതിയ വിലക്ക് പ്രാബല്യത്തിൽവരും. എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതിയുടെ ഭാഗമായിട്ടാണ് നടപടി. രാജ്യത്തെ പൗരന്മാർക്ക് ആദ്യം മുൻഗണന നൽകുന്ന അമേരിക്ക ഫസ്റ്റ് എന്ന നിലപാടിൻറെ ഭാഗമാണിതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
നേരത്തെ 19 രാജ്യങ്ങളിൽനിന്നുള്ളവരുടെ കുടിയേറ്റ അപേക്ഷകൾ പരിഗണിക്കുന്നത് യുഎസ് നിർത്തിവച്ചിരുന്നു. അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനി, എറിത്രിയ, ഹെയ്‌തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യമൻ, ബുറുണ്ടി, ക്യൂബ, ലാവോസ്, സിയെറാ ലിയോൺ, ടോഗോ, തുർക്‌മെനിസ്ഥാൻ, വെനസ്വേല എന്നിവിടങ്ങളിൽനിന്നുള്ള അപേക്ഷകർക്കാണ് വിലക്കേർപ്പെടുത്തിയത്.
അതേസമയം അമേരിക്കയിൽ 85000 വിസകളാണ് കഴിഞ്ഞ വർഷം റദ്ദാക്കിയത്. ഇതിൽ എണ്ണായിരം വിദ്യാർഥി വിസകൾ. 2024ൽ റദ്ദാക്കിയതിന്റെ ഇരട്ടിയിലധികമാണിത്. ആഭ്യന്തര സുരക്ഷ കണക്കിലെടുത്താണ് വിസകൾ റദ്ദാക്കിയതെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. മദ്യപിച്ച് വാഹനമോടിക്കൽ, ആക്രമണം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുടെ വിസകളാണ് കൂടുതലും റദ്ദാക്കിയത്.











0 comments