ദ്വിരാഷ്ട്ര പരിഹാരം അനിവാര്യം ; 8 അറബ് രാജ്യങ്ങളുടെ പിന്തുണ

മധ്യ ഗാസയിലെ നുസൈറത്തിൽ സന്നദ്ധ സംഘടനയുടെ പാചകപ്പുരയിൽ ഭക്ഷണത്തിനായി തിരക്കുകൂട്ടുന്ന കുട്ടികൾ
അനസ് യാസിന്‍
Published on Oct 01, 2025, 04:41 AM | 1 min read
മനാമ
ഗാസയില്‍ വെടിനിര്‍ത്തലിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഇരുപതിന സമാധാന പദ്ധതിക്ക് എട്ട് അറബ്, മുസ്ലിം രാജ്യങ്ങള്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ഈജിപ്ത്, ജോര്‍ദാന്‍, തുര്‍ക്കി, പാകിസ്ഥാന്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ സംയുക്ത പ്രസ്താവനയിലൂടെയാണ് പിന്തുണ അറിയിച്ചത്.
ട്രംപിന്റെ നേതൃത്വത്തെയും ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ പരിശ്രമങ്ങളെയും മന്ത്രിമാര്‍ സ്വാഗതം ചെയ്തു. ഗാസയെ വെസ്റ്റ് ബാങ്കുമായി സംയോജിപ്പിച്ച് അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി പരമാധികാര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനു പാത തുറക്കുന്ന ദ്വിരാഷ്ട്ര പരിഹാരമാണ് മേഖലയിലെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും താക്കോലെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇസ്രയേലുമായി വെസ്റ്റ് ബാങ്കിനെ കൂട്ടിച്ചേര്‍ക്കില്ലെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ അവര്‍ സ്വാഗതംചെയ്തു.
സമാധാന ഉടമ്പടി അന്തിമമാക്കുന്നതിനും നടപ്പാക്കുന്നതിനും അമേരിക്കയുമായി ക്രിയാത്മകമായി സഹകരിക്കാന്‍ തയ്യാറാണെന്നു മന്ത്രിമാര്‍ പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.
ഉടന്‍ വെടിനിര്‍ത്തണം: ചൈന
ബീജിങ്
ഗാസയിലെ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയെ സ്വാഗതം ചെയ്ത് ചൈന. അടിയന്തരമായി വെടിനിർത്താനും ബന്ദികളെ കൈമാറാനും ജനങ്ങൾക്ക് സഹായം ഉറപ്പാക്കാനുമുള്ള നടപടി ഉണ്ടാകണം. സംഘർഷം ലഘൂകരിക്കാനും യുഎൻ പ്രമേയങ്ങൾ നടപ്പാക്കാനുമുള്ള ശ്രമങ്ങൾക്ക് ചൈനയുടെ പിന്തുണയുണ്ടാകുമെന്നു വിദേശ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു.
ട്രംപിനെ പിന്തുണച്ച് മോദി
ന്യൂഡൽഹി
ഗാസയിൽ സമാധാനം ഉറപ്പാക്കാനെന്ന പേരിൽ അമേരിക്ക മുന്നോട്ടുവച്ച സമാധാനപദ്ധതിയെ പൂർണമായും പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്രയേലികൾക്കും പലസ്‌തീൻകാർക്കും സ്ഥിരമായ സമാധാനം ഉറപ്പാക്കാൻ ആവശ്യമായ പ്രായോഗികപാതയാണ് അമേരിക്ക മുന്നോട്ടുവച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രി സമൂഹമാധ്യമായ എക്‌സിൽ കുറിച്ചു. ബന്ധപ്പെട്ട കക്ഷികളെല്ലാം ട്രംപിനെ പിന്തുണയ്ക്കണം. സംഘർഷങ്ങൾ അവസാനിപ്പിക്കാനും സമാധാനം ഉറപ്പാക്കാനും സഹായിക്കണമെന്നും മോദി ആവശ്യപ്പെട്ടു.










0 comments