ad
Deshabhimani

print edition യുഎസിൽ 
കാട്ടുതീ പടരുന്നു

us forest fire
വെബ് ഡെസ്ക്

Published on Apr 24, 2026, 03:36 AM | 1 min read

വാഷിങ്‌ടൺ: അമേരിക്കയിലെ ജോർജിയയിലും ഫ്ലോറിഡയിലും പടരുന്ന കാട്ടുതീയിൽ അമ്പതിലധികം വീടുകൾ കത്തിനശിച്ചു. കനത്ത വരൾച്ചയും ശക്തമായ കാറ്റും കാരണം തീ അതിവേഗം പടരുന്ന സാഹചര്യത്തിൽ നൂറുകണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ജോർജിയയുടെ തീരപ്രദേശങ്ങളിലും വടക്കൻ ഫ്ലോറിഡയിലുമാണ് വൻതോതിൽ നാശനഷ്ടങ്ങളുണ്ടായത്.


ജോർജിയയിലെ പകുതിയിലധികം പ്രദേശങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എണ്ണൂറിലധികം പേരോട് വീടുകൾ ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. ഫ്ലോറിഡയിൽ 130 ഇടങ്ങളിലാണ് കാട്ടുതീ റിപ്പോർട്ട് ചെയ്തത്‌. കനത്ത പുക കാരണം അറ്റ്‌ലാന്റ, സവാന, ജാക്സൺവിൽ നഗരങ്ങളിൽ വായുനിലവാരം അതീവ ഗുരുതരമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home