ad
Deshabhimani

ട്രംപിന് വീണ്ടും തിരിച്ചടി; ആഗോള താരിഫ് പരിഷ്കാരം റദ്ദാക്കി യുഎസ് ഫെഡറൽ കോടതി

Trump.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 08, 2026, 07:21 AM | 1 min read

വാഷിംഗ്ടൺ: ലോകരാജ്യങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ ആഗോള താരിഫ് പരിഷ്കാരം യുഎസ് ഫെഡറൽ കോടതി റദ്ദാക്കി. നേരത്തെ സുപ്രീം കോടതിയിൽ നിന്നും സമാനമായ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ഇപ്പോൾ ഫെഡറൽ കോടതിയുടെയും വിധി വന്നിരിക്കുന്നത്.


അധികാരമുപയോഗിച്ച് ആഗോള വ്യാപാര മേഖലയിൽ ആധിപത്യം ഉറപ്പിക്കാനായിരുന്നു ട്രംപിന്റെ നീക്കം. എന്നാൽ ഇത് നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. അന്താരാഷ്ട്ര വ്യാപാര നിയമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് ട്രംപ് ഏർപ്പെടുത്തിയ പുതിയ ഇറക്കുമതി തീരുവകൾ ലോകവിപണിയിൽ വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിരുന്നു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെയും ഇത് ബാധിച്ചിരുന്നു.


ഭരണഘടനാപരമായ പരിധികൾ ലംഘിച്ചുകൊണ്ടാണ് ട്രംപ് താരിഫ് ഏർപ്പെടുത്തിയതെന്ന് ഫെഡറൽ കോടതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുടെ മുൻ ഉത്തരവ് നിലനിൽക്കെ വീണ്ടും അത്തരമൊരു നീക്കം നടത്തിയത് ഭരണകൂടത്തിന്റെ ധാർഷ്ട്യമാണെന്നും വിധി പരോക്ഷമായി സൂചിപ്പിക്കുന്നു. ട്രംപിന്റെ സംരക്ഷണവാദ നയങ്ങൾക്കെതിരെ അമേരിക്കയ്ക്കുള്ളിൽ തന്നെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.


അമേരിക്കൻ കോർപ്പറേറ്റുകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ലോകവിപണിയിൽ വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന രീതിയിലാണ് ട്രംപ് ഇറക്കുമതി തീരുവകൾ പരിഷ്കരിച്ചത്. എന്നാൽ ഭരണകൂടത്തിന്റെ ഇത്തരം നീക്കങ്ങൾ ഭരണഘടനാപരമായ പരിധികൾ ലംഘിക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home