ad
Deshabhimani

എച്ച് 1 ബി വിസ മാനദണ്ഡങ്ങളിൽ മാറ്റം; ഇനി ഉയർന്ന ശമ്പളമുള്ളവർക്ക് വിസ ലഭിക്കും

H1b visa.jpg
വെബ് ഡെസ്ക്

Published on Dec 24, 2025, 03:24 PM | 1 min read

വാഷിംഗ്ടൺ: അമേരിക്കയിൽ എച്ച്-1ബി വിസ നൽകുന്ന രീതിയിൽ വൻ മാറ്റം വരുത്തി ട്രംപ് ഭരണകൂടം. വർഷങ്ങളായി നിലനിന്നിരുന്ന ഭാഗ്യപരീക്ഷണ രീതി നിർത്തലാക്കി, ഇനിമുതൽ ഉയർന്ന നൈപുണ്യവും ശമ്പളവുമുള്ള വിദേശ തൊഴിലാളികൾക്ക് മുൻഗണന നൽകുന്ന 'വെയ്റ്റഡ് അപ്രോച്ച്' നടപ്പിലാക്കും.


ഈ മാറ്റം ഇന്ത്യയിൽ നിന്നുള്ള യുവ പ്രൊഫഷണലുകൾക്ക് യുഎസിൽ ജോലി നേടുന്നത് കടുപ്പമേറിയതാക്കും. പുതിയ നിയമം 2026 ഫെബ്രുവരി 27 മുതൽ പ്രാബല്യത്തിൽ വരും. പ്രതിവർഷം അനുവദിക്കുന്ന ഏകദേശം 85,000 വിസകൾക്കായിരിക്കും ഇത് ബാധകമാകുക.


നിലവിലുള്ള ലോട്ടറി സമ്പ്രദായം യുഎസ് കമ്പനികൾ ദുരുപയോഗം ചെയ്യുന്നുവെന്നും കുറഞ്ഞ ശമ്പളത്തിൽ വിദേശ തൊഴിലാളികളെ എത്തിക്കാൻ ഇത് കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ നടപടി. ഉയർന്ന വൈദഗ്ധ്യമുള്ളവർക്കും കമ്പനികൾ കൂടുതൽ ശമ്പളം നൽകാൻ തയ്യാറുള്ളവർക്കും വിസ ലഭിക്കാൻ പുതിയ സംവിധാനം കൂടുതൽ സാധ്യത നൽകുന്നു.


പ്രൊഫഷണലുകൾക്ക് വിസ ലഭിക്കാനായി തൊഴിലുടമകൾ ഓരോ വിസയ്ക്കും അധികമായി ഒരു ലക്ഷം ഡോളർ ഫീസ് നൽകണമെന്ന നിർദ്ദേശവും ഇതിനൊപ്പം വരുന്നുണ്ട്. ഐടി മേഖലയിലുൾപ്പെടെയുള്ള ഇന്ത്യൻ പ്രൊഫഷണലുകളെയാണ് ഈ നീക്കം ഏറ്റവും കൂടുതൽ ബാധിക്കുക.


പ്രവേശന ഘട്ടത്തിലുള്ള ഉദ്യോഗസ്ഥർക്ക് കുറഞ്ഞ ശമ്പളത്തിൽ യുഎസിലേക്ക് മാറാനുള്ള അവസരം ഇതോടെ കുറയും. ആമസോൺ, ടിസിഎസ്, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളാണ് നിലവിൽ ഏറ്റവും കൂടുതൽ എച്ച്-1ബി വിസ ഉപയോഗിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home