ad
Deshabhimani

യുദ്ധക്കൊതി തീരാത്ത ട്രംപിന് തിരിച്ചടി; ആയുധശേഖരത്തിൽ വൻ കുറവ്, 80% മിസൈലുകൾ തീർന്നു

Donald trum sad Image Credit : AFP

ഡോണള്‍ഡ് ട്രംപ് image courtesy : AFP

വെബ് ഡെസ്ക്

Published on Aug 05, 2026, 06:49 PM | 1 min read

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അമേരിക്കയുടെ പ്രധാന പ്രതിരോധ മിസൈൽ ശേഖരത്തെ ഗുരുതരമായി ബാധിച്ചിരിക്കുന്നുവെന്ന് റിപ്പോർട്ട്. അമേരിക്കൻ സൈന്യത്തിന്റെ പ്രധാന പ്രതിരോധ മിസൈലുകളുടെ ശേഖരം അപകടകരമായ രീതിയിൽ കുറയുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തുടർച്ചയായുള്ള സൈനിക ആക്രമണത്തിനിടിയിലാണ് പ്രതിരോധ മിസൈലുകളുടെ ശേഖരം 80% കുറഞ്ഞുവെന്ന വാർത്തകൾ പുറത്തുവരുന്നത്. ഇതിൽ ഭൂരിഭാ​ഗവും ട്രംപ് ഉപയോ​ഗിച്ചത് ഇറാനെ ആക്രമിക്കാനാണ്.


അമേരിക്കയ്ക്ക് നേരെയുണ്ടാകുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ നിന്ന് ഇസ്രായേലിനെയും യു എസ് യുദ്ധക്കപ്പലുകളെയും പ്രതിരോധിക്കാൻ അമേരിക്ക വൻതോതിൽ പ്രതിരോധ മിസൈലുകൾ ഉപയോഗിച്ചിരുന്നു. ആക്രമണങ്ങൾ തുടരുന്നതിനാൽ, ഉപയോഗിക്കുന്ന വേഗതയിൽ പുതിയ പ്രതിരോധ മിസൈലുകൾ നിർമ്മിച്ച് കൂട്ടാൻ കമ്പനികൾക്ക് സാധിക്കുന്നില്ല.


പ്രതിരോധ മിസൈലുകൾ നിർമ്മിച്ച് നൽകാൻ വർഷങ്ങളുടെ സമയമെടുക്കും. മറ്റ് രാജ്യങ്ങളുടെ പ്രത്യാക്രമണത്തിൽ പ്രതിരോധിക്കാൻ ആവശ്യമായ മിസൈലുകൾ അമേരിക്കയുടെ പക്കൽ ഇല്ല എന്നതാണ് വാസ്തവം. യു എസ് നാവികസേന കപ്പലുകളിൽ നിന്ന് തൊടുക്കുന്ന SM-3, SM-6 മിസൈലുകൾ, കരയിൽ അധിഷ്ഠിതമായ പേട്രിയറ്റ് , ഥാഡ് പ്രതിരോധ സിസ്റ്റങ്ങൾ എന്നിവയിലാണ് കൂടുതൽ ക്ഷാമം അനുഭവിപ്പെടുന്നത്.


യു എസ് നാവികസേനയുടെ ടോമാഹോക്ക് ക്രൂയിസ് മിസൈലുകളുടെ ശേഖരത്തിൽ 30% മുതൽ 50% വരെ കുറവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ മാസത്തോടെ യുഎസ്സിന്റെ പ്രതിരോധ മിസൈലുകളുടെ ശേഖരം ഏകദേശം 30 ശതമാനത്തോളം കുറഞ്ഞിരുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഭാവിയിൽ മറ്റേതെങ്കിലും വലിയ പ്രതിസന്ധികളോ യുദ്ധങ്ങളോ ഉണ്ടായാൽ പ്രതിരോധിക്കാൻ ആവശ്യമായ ആയുധങ്ങൾ കൈയിലില്ലാത്തത് അമേരിക്കൻ പെന്റഗണിനും ഗൾഫ് മേഖലയിലെ സഖ്യകക്ഷികൾക്കും വലിയ തലവേദനയായി മാറിയിട്ടുണ്ട്.


ഇറാനെതിരെ പദ്ധതിയിട്ടിരുന്ന പുതിയ സൈനിക തിരിച്ചടികൾ ഡോണൾഡ് ട്രംപ് താൽക്കാലികമായി റദ്ദാക്കാൻ പ്രധാന കാരണം മിസൈൽ ശേഖരം അപകടകരമായ രീതിയിൽ കുറഞ്ഞതിനെ തുടർന്നാണെന്നും റിപ്പോർട്ടുകളുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home