ad
Deshabhimani

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ, ഒപ്പം നസ്‌ലൻ: ചിത്രത്തിന് കൊച്ചിയിൽ തുടക്കം

madhu c narayan naslen movie
വെബ് ഡെസ്ക്

Published on Aug 05, 2026, 07:32 PM | 1 min read

കൊച്ചി: ആഗോള തലത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചു പറ്റിയ കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ ഒരുക്കുന്ന ചിത്രത്തിന് കൊച്ചിയിൽ തുടക്കം. അനന്തു എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഡോ.അനന്തുവും മധു സി നാരായണനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ നസ്‌ലൻ ആണ് നായകൻ.


നസ്‍ലനെ കൂടാതെ സൗബിൻ ഷാഹിർ, ബേബി ജീൻ, ചന്തു സലീംകുമാർ, പൂ‍ർണിമ ഇന്ദ്രജിത്ത്, ഹാനിയ, ഫ്രാങ്കോ, അനൂപ് മോഹൻദാസ്, അലിസ്റ്റർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടാനിരിക്കുകയാണ് അണിയറപ്രവർത്തകർ. കാർത്തിക് വിജയ് ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.


'അതിരടി'ക്ക് ശേഷം അനന്തു എന്‍റർടെയ്ൻമെന്‍റ്സിന്‍റേതായി ഷൂട്ടിംഗ് പുരോഗമിക്കുന്ന നാലാമത്തെ ചിത്രമാണിത്. കരിക്ക് ടീം ഒരുക്കുന്ന ആദ്യ ചിത്രം, ഷിഫ്ന ബബിൻ പക്കർ‍ ഒരുക്കുന്ന ‘40 ഡേയ്സ് ഓഫ് ഹൗസ് പാർട്ടി’ എന്നിവയാണ് ഡോ.അനന്തു നിർമിക്കുന്ന മറ്റ് ചിത്രങ്ങൾ. പി ആർ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ: ആതിര ദിൽജിത്ത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home