print edition പ്രതികാരച്ചുങ്കം പിന്‍വലിക്കണമെന്ന് യുഎസ് കോൺഗ്രസിൽ പ്രമേയം

ന്യൂയോർക്ക്
ഇന്ത്യക്കെതിരെ കനത്ത ഇറക്കുമതി തീരുവ ചുമത്തിയ പ്രസിഡന്റിന്റെ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുഎസ് കോൺഗ്രസിൽ പ്രമേയം. നോർത്ത് കരോലിനയിലെ പ്രതിനിധി ഡെബോറ റോസ്, ടെക്‌സസിലെ മാർക്ക് വീസി, ഇല്ലിനോയിസിലെ രാജ കൃഷ്‌ണമൂർത്തി എന്നിവരാണ് പ്രമേയം അവതരിപ്പിച്ചത്.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനുള്ള പിഴ ഉൾപ്പെടെ 50 ശതമാനം ഇറക്കുമതി തീരുവയാണ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് ചുമത്തിയത്. ട്രംപിന്റെ താരിഫ് തന്ത്രം വിപരീത ഫലം സൃഷ്‌ടിക്കുമെന്നും അത് പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. പ്രസിഡന്റ് അധികാരങ്ങൾ ഉപയോഗിച്ച് ഏകപക്ഷീയമായി തന്റെ വ്യാപാര നയങ്ങൾ അടിച്ചേൽപ്പിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടു.










0 comments