print edition ഇന്ത്യയിൽ മതസ്വാതന്ത്ര്യം കൂപ്പുകുത്തുന്നുവെന്ന് യുഎസ് റിപ്പോര്‍ട്ട്

വാഷിങ്‌ടൺ: ഇന്ത്യയിൽ മതസ്വാതന്ത്ര്യം കൂപ്പുകുത്തുന്നുവെന്ന് യുഎസ് കമീഷൻ. യുഎസ് അന്താരാഷ്‌ട്ര മത സ്വാതന്ത്ര്യ കമീഷൻ തയ്യാറാക്കിയ റിപ്പോർട്ടിലാണ് പരാമർശം. ന്യൂനപക്ഷ അടിച്ചമർത്തൽ, പൗരത്വം വെട്ടിമാറ്റാല്‍, വോട്ടവകാശം നിഷേധിക്കല്‍, കടുത്ത മത പരിവർത്തന നിരോധന നിയമങ്ങൾ എന്നിവയാണ് ഇതിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ന്യൂനപക്ഷ വിഭാഗത്തിലെ ഉമർ ഖാലിദ്, ഷർജീൻ ഇമാം തുടങ്ങിയവരെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം തടവിലാക്കിയതും പരാമര്‍ശിക്കുന്നു. ക്രിസ്‌ത്യാനികൾ, ദളിത്, മുസ്ലീം, സിഖ് വിഭാഗത്തിലുള്ളവർക്ക് പൗരത്വ, വോട്ടിങ് അവകാശങ്ങൾ തടയുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.









0 comments