Deshabhimani

ഒമാൻ കടലിൽ കപ്പൽ ആക്രമിച്ച് യുഎസ്

iran
വെബ് ഡെസ്ക്

Published on Nov 08, 2026, 06:41 AM | 1 min read

മസ്കത്ത് : യുഎസ് - ഇറാൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ഒമാൻ കടലിൽ ഇറാനിൽ നിന്നും മടങ്ങിയ കപ്പൽ ആക്രമിച്ച് അമേരിക്ക. സെന്റ് കിറ്റ്സ് പതാക വഹിച്ച എംവി ഹുഡ എന്ന കപ്പല്‍ ആക്രമിക്കപ്പെട്ടത്. അതേസമയം, കപ്പലിലുണ്ടായിരുന്ന ജീവനക്കാരുടെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.


യുഎസിന്‍റെ നാവിക ഉപരോധം ലംഘിക്കാന്‍ ശ്രമിച്ചുകൊണ്ട് കപ്പല്‍ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്നാണ് യുഎസിന്റെ വാദം. ശനിയാഴ്ച രാത്രി ഇറാന്റെ തെക്കൻ മേഖലയിൽ വിവിധയിടങ്ങളിൽ ആക്രമണമുണ്ടായി. ഖ്വഷ്ം, ജസക്, സിരിക്, ബന്ദര്‍ അബ്ബാസ് തുടങ്ങി നാല് മേഖലകളിലാണ് അമേരിക്ക മിസൈലാക്രമണം നടത്തിയത്. രണ്ട് മിസൈലുകളാണ് മേഖലകളിൽ പതിച്ചത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home