സ്കൂൾ കുട്ടികൾക്ക് വിൽക്കാൻ നിരോധിത പുകയില ഉൽപന്നങ്ങൾ സൂക്ഷിച്ചു; 1600 പാക്കറ്റുകളുമായി ഒരാൾ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
ആലപ്പുഴ: സ്കൂൾ കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച 1600 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി ഒരാൾ പിടിയിൽ. അരൂക്കുറ്റി നദുവത്ത് നഗർ സ്വദേശി അഹമ്മദ് ഹാഷിമിനെയാണ് പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
വടുതല കുണ്ടേക്കടവ് ഭാഗത്ത് സ്കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച് പുകയില ഉൽപന്നങ്ങൾ വിൽപ്പന നടത്തുന്നതിനിടെയാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതിയുടെ വീടിന്റെ കോമ്പൗണ്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കൂടുതൽ നിരോധിത പുകയില ഉൽപന്നങ്ങളും കണ്ടെടുത്തു. ആകെ 1600 പാക്കറ്റുകളാണ് പിടിച്ചെടുത്തത്.
അറസ്റ്റിലായ പ്രതിയെ ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തു.








0 comments