തെക്കൻ ഇറാനിലും ഖ്വഷ്ം ദ്വീപിലും വീണ്ടും സ്ഫോടനം; ഹോർമുസില്‍ എണ്ണ ടാങ്കറുകൾക്ക് നേരെയും ആക്രമണം

തെഹ്റാൻ : ഇറാനിലെ വിവിധ പ്രദേശങ്ങളിൽ വീണ്ടും സ്ഫോടനം നടന്നതായി റിപ്പോർട്ട്. തെക്കൻ ഇറാനിലും ഖ്വഷ്ം ദ്വീപിലും വീണ്ടും സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തുടർച്ചയായ രണ്ടാം ദിവസമാണ് ആക്രമണമുണ്ടായിരിക്കുന്നത്. അതേസമയം, സ്ഫോടനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഹോർമുസിന് സമീപം എണ്ണ ടാങ്കറുകൾക്ക് നേരെയും യുഎസ് ആക്രമണം നടത്തി. രണ്ട് എണ്ണക്കപ്പലുകൾ കടലിൽ സ്ഥാപിച്ചിരുന്ന മൈനുകളിൽ ഇടിച്ച് ഗുരുതരമായി തകർന്നതായി ഇറാൻ റെവല്യൂഷണറി ഗാർഡ് കോപ്സ് അറിയിച്ചു.








0 comments