Deshabhimani

സ‍ൗദിയിൽ വിവിധ മേഖലകളിൽ ശക്തമായ മഴ

Saudi.jpg
വെബ് ഡെസ്ക്

Published on Nov 08, 2026, 07:21 AM | 1 min read

റിയാദ്: ജിദ്ദയടക്കമുള്ള സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ-്‌ച ശക്തമായ മഴ ലഭിച്ചു. ജിദ്ദ ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും രാവിലെയും ഉച്ചയ-്‌ക്കുമായി നേരിയ മഴ തുടങ്ങി. പിന്നീട് ശക്തി പ്രാപിച്ചു. മദീനയിലെ വിവിധ ഭാഗങ്ങളിലും നേരിയതോ മിതമായതോ ആയ മഴ രേഖപ്പെടുത്തി.


​മക്ക, മദീന, ഹായിൽ, ഖസീം, വടക്കൻ അതിർത്തി മേഖല, കിഴക്കൻ പ്രവിശ്യയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ വരുംദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ-്‌ക്ക്‌ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജിസാൻ, അസീർ, അൽബാഹ മേഖലകളിലും സമാന കാലാവസ്ഥ പ്രതീക്ഷിക്കുന്നു.


​ചില പ്രദേശങ്ങളിൽ ആലിപ്പഴ വർഷത്തിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാറ്റിൽ പൊടിയും മണലും ഉയരുന്നതിനാൽ കാഴ-്‌ചപരിധി തീരെ കുറയാനും താഴ്‌വരകളിൽ മലവെള്ളപ്പാച്ചിലുണ്ടാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home