സ്വദേശികളുടെ തൊഴിൽ സംരക്ഷണം; പ്രത്യേക ദൗത്യസംഘവുമായി ബഹ്റൈൻ സർക്കാർ

മനാമ: സ്വദേശികളുടെ തൊഴിൽ സംരക്ഷിക്കാൻ പ്രത്യേക ദൗത്യസംഘം രൂപീകരിച്ചതായി ബഹ്റൈൻ സർക്കാർ. കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുകയോ പ്രവർത്തനം ഭാഗികമായോ പൂർണമായോ അവസാനിപ്പിക്കുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.
പ്രതിസന്ധിയിലാകുന്ന കമ്പനികളുമായി നേരിട്ട് ചർച്ച നടത്തി സ്വദേശികളുടെ പിരിച്ചുവിടൽ ഒഴിവാക്കാനും പകരം തൊഴിലവസരം കണ്ടെത്താനും സംഘം ഇടപെടുമെന്ന് പാർലമെന്റിന് നൽകിയ മറുപടിയിൽ പാർലമെന്ററി, ശൂറ കൗൺസിൽ മന്ത്രി ഗാനം അൽ ബുഐനൈൻ വ്യക്തമാക്കി.
പിരിച്ചുവിട്ടശേഷം നടപടിയെടുക്കുന്നതിനുപകരം തൊഴിൽനഷ-്ടം മുൻകൂട്ടി തടയാനാണ് സർക്കാർ മുൻഗണന നൽകുന്നത്. കമ്പനികൾ ജീവനക്കാരുടെ എണ്ണം കുറയ-്ക്കാോനോ പ്രവർത്തനം അവസാനിപ്പിക്കാനോ ആലോചിക്കുന്ന ഘട്ടത്തിൽ തന്നെ ദൗത്യസംഘം ഇടപെടും. സ്വമേധയാ നേരത്തേ വിരമിക്കൽ, അതേ സ്ഥാപനത്തിലോ മറ്റു സമാന സ്ഥാപനങ്ങളിലോ പുനർനിയമനം, വേതന പിന്തുണാപദ്ധതികൾ എന്നിവയാണ് പ്രധാന പരിഹാരമാർഗങ്ങൾ.
തൊഴിൽ നിലനിർത്താൻ കഴിയാത്ത സാഹചര്യത്തിൽ ജീവനക്കാർക്ക് നിയമപരമായ ആനുകൂല്യങ്ങൾ ഉറപ്പാക്കും. തൊഴിൽ വിപണിയിലെ പുതിയ അവസരങ്ങൾക്കനുസരിച്ച് പരിശീലനവും യോഗ്യതാ വികസനവും നൽകുകയും ചെയ്യും. പുതിയ ജോലി ലഭിക്കുംവരെ അർഹരായവർക്ക് തൊഴിലില്ലായ-്മ ഇൻഷുറൻസ് പദ്ധതിയിലൂടെ താൽക്കാലിക സാമ്പത്തിക സഹായവും ലഭ്യമാക്കും.
പ്രതിസന്ധി നേരിടാൻ സാധ്യതയുള്ള കമ്പനികളിൽ പരിശോധനകളും ബോധവത്കരണ സന്ദർശനങ്ങളും ശക്തമാക്കും. തൊഴിൽനഷ-്ടപ്പെട്ട ബഹ്റൈനികൾക്ക് പുതിയ അവസരം ലഭ്യമാക്കാനുള്ള പരിശീലന പദ്ധതികളും സർക്കാർ വിപുലീകരിക്കുന്നുണ്ട്. തംകീൻ പരിശീലന-തൊഴിൽ പദ്ധതികൾ, അപ്രന്റീസ്ഷിപ്പ്, പ്രൊഫഷണൽ സർട്ടിഫിക്കേഷൻ, ബഹ്റൈൻ പോളിടെക-്നിക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ പരിശീലന പരിപാടികൾ ഇതിന്റെ ഭാഗമാണ്.








0 comments