ad
Deshabhimani

"ഞങ്ങൾക്ക് കോളനിയാകേണ്ട", "യാങ്കീസ് ഗോ ഹോം" വെനസ്വേലയിൽ യുഎസ് സൈനിക അഭ്യാസത്തിനെതിരെ ജനരോഷം

Venezuela
വെബ് ഡെസ്ക്

Published on Jul 29, 2026, 02:32 PM | 1 min read

കാരക്കാസ്:രാജ്യത്തെ ജനങ്ങളുടെ കൂട്ടായ പ്രതിഷേധത്തിനിടെ വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ അമേരിക്കയുടെ സൈനികാഭ്യാസം.യു എസ് സൈനികരുമായി എത്തിയ രണ്ട് ഹെലികോപ്റ്ററുകളും വൻ സുരക്ഷാ സൈനിക സന്നാഹങ്ങളും അഭ്യാസപ്രകടനത്തിൽ പങ്കെടുത്തു.കരയിൽ നിന്നും കപ്പലുകളിൽ നിന്നുമുള്ള യുദ്ധത്തിനും അടിയന്തര സഹായങ്ങൾക്കും സൈനികരെയും ഉപകരണങ്ങളും എത്തിക്കുന്ന മോക് ഡ്രില്ലാണ് രാജ്യ തലസ്ഥാനത്ത് നടത്തിയത്.


"ഡ്രില്ലിന് നോ പറയുക", "ഞങ്ങൾക്ക് യു.എസ് കോളനിയാകേണ്ട", "യാങ്കീസ് ഗോ ഹോം"തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയര്‍ത്തിയാണ് പ്രദേശവാസികൾ ഇതിനെതിരെ ചെറുത്തുനിൽപ് ഉയര്‍ത്തിയത്.


സൈനികാഭ്യാസത്തിന് യു എസ് സതേൺ കമാൻഡ് തലവൻ ജനറൽ ഫ്രാൻസിസ് ഡൊണോവൻ നേരിട്ടെത്തിയാണ് നേതൃത്വം നൽകിയത്.സന്ദർശനത്തിനിടെ വെനസ്വേലൻ സർക്കാരുമായും യു.എസ് എംബസി ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.സാധാരണ നയതന്ത്ര സുരക്ഷാ പ്രോട്ടോക്കോളുകളുടെ ഭാഗമായാണ് ഈ പരിശീലനത്തിന് അനുമതി നൽകിയതെന്നാണ് ഡെൽസി റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള വെനസ്വേലൻ സർക്കാരിന്റെ ന്യായീകരണം.


ഭരണകക്ഷിയായ 'യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടി ഓഫ് വെനസ്വേല'യിലെ ഒരു വിഭാഗം തന്നെ യു എസ് ഇടപെടലിൽ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി രംഗത്തെത്തി.ചാവെസ് അനുകൂല പക്ഷവും വലിയ പ്രതിഷേധവുമായി രംഗത്തെത്തി.


"ദുരന്തനിവാരണ സഹായമെന്ന പേരിൽ നടത്തുന്നത് രാജ്യത്തിന്മേലുള്ള കടന്നുകയറ്റമാണ്.ഞങ്ങളുടേത് അഭിമാനമുള്ള ജനതയാണ്.ഞങ്ങൾക്ക് എണ്ണ ലഭിക്കുന്നില്ലെങ്കിൽ അവർക്കും നൽകില്ല,അതിനായി ഞങ്ങൾ മരിക്കാനും തയ്യാറാണ്,"എന്ന് 'മൂവ്‌മെന്റ് ഓഫ് റെസിഡന്റ്സ്'നേതാവ് മരിയേല മച്ചാഡോ പ്രതികരിച്ചു.


Venezuela 2

ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിന്റെ സര്‍ക്കാര്‍ അമേരിക്കൻ ഭീഷണിയിലാണ്.ഭയപ്പെടുത്തി രാജ്യത്തെ കോളനീകരിക്കാനുള്ള ശ്രമമാണ്.ഇതിന് വഴങ്ങരുതെന്നാണ് പ്രതിഷേധകരുടെ ആവശ്യം. 2026ജനുവരി മൂന്നിനാണ് അമേരിക്കൻ സൈന്യം വനസ്വേലയിൽ കടന്നു കയറിയത്.യാതൊരു അന്താരാഷ്ട്ര മര്യാദകളും പാലിക്കാതെയായിരുന്നു ഇത്.അന്നത്തെ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യ സിസിയ ഫ്ലോറസിനെയും ബന്ധികളാക്കി ന്യൂയോർക്കിലേക്ക് കൊണ്ടുപോയി തടവിൽ പാര്‍പ്പിച്ചിരിക്കയാണ്.അന്ന് യുഎസ് സേന വെനസ്വേലൻ അതിർത്തിയിൽ പ്രവേശിച്ച് നൂറിലധികം ആളുകളെ കൊലപ്പെടുത്തുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home