print edition ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷ: ഇറാനുമായി ചർച്ച പുരോഗമിക്കുന്നെന്ന് കേന്ദ്രം

ന്യൂഡൽഹി:
രാജ്യത്തിന്റെ ഉൗർജസുരക്ഷ വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ പരിഹാരമാർഗം ലക്ഷ്യമിട്ട് ഇറാനുമായി ചർച്ച നടത്തിയതായി കേന്ദ്രസർക്കാർ.
ഹോർമുസ് കടലിടുക്കിലൂടെ വരുന്ന ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതുൾപ്പെടെയുള്ള നിർണായക വിഷയങ്ങളിൽ ഇറാനിയൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. അതേസമയം, ഇന്ത്യൻ കപ്പലുകളെ തടയില്ലെന്ന് ഇറാൻ അറിയിച്ചെന്ന മുൻ റിപ്പോർട്ടുകൾ മന്ത്രാലയം സ്ഥിരീകരിച്ചില്ല. ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇപ്പോൾ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാനാകില്ലെന്നും വിദേശകാര്യമന്ത്രാലയം ഒൗദ്യോഗിക പ്രസ്‌താവനയിൽ അറിയിച്ചു.
us -israel attack on iran
ഇന്ത്യയിൽനിന്ന് ഡീസൽ വിതരണം തുടരണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം പരിഗണനയിലാണ്. 2007 മുതൽ നുമാലിഗഢ് റിഫൈനറിയിൽനിന്ന് കര, റെയിൽ, ജല മാർഗങ്ങളിലൂടെ ബംഗ്ലാദേശിന് ഡീസൽ വിതരണം ചെയ്യുന്നുണ്ട്.
പുതിയ സാഹചര്യം പരിശോധിച്ചശേഷം ബംഗ്ലാദേശിലേക്കുള്ള പെട്രോളിയം ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ തീരുമാനം എടുക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.










0 comments