print edition സൗദി വിമാന സര്‍വീസുകളില്‍ അനിശ്ചിതത്വം

മനാമ: ഹൂതി ആക്രമണ ഭീഷണിയെ തുടര്‍ന്ന് സൗദിയിലെ പ്രധാന വിമാനത്താവളങ്ങളില്‍നിന്നുള്ള 45 ശതമാനത്തോളം സര്‍വീസുകള്‍ റദ്ദാക്കി. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഒരാഴ്‌ചയ്‌ക്കുശേഷം ഒക്ടോബര്‍ 18ന് തുറന്നെങ്കിലും, എയര്‍ലൈനുകള്‍ സര്‍വീസുകള്‍ റദ്ദാക്കുന്നത് തുടരുന്നു.
എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്, ഇത്തിഹാദ് എന്നിവ 24വരെ റിയാദ്, ജിദ്ദ, ദമാം സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കയാണ്. ഇന്‍ഡിഗോ 24വരെ റിയാദ്, ജിദ്ദ, ദമാം, മദീന സര്‍വീസുകള്‍ റദ്ദാക്കി. ആകാശ എയര്‍ 24വരെ റിയാദ് സര്‍വീസും 21വരെ ജിദ്ദ സര്‍വീസും റദ്ദാക്കി. ഫ്‌ളൈ ദുബായ് റിയാദ്, ദമാം, അബഹ വിമാന സര്‍വീസുകളും 24വരെ റദ്ദാക്കി. എയര്‍ അറേബ്യ റിയാദ്, അബഹ, ദമാം, തായിഫ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി. ഖത്തര്‍ എയര്‍വേയ്‌സ് റിയാദിലേക്കും ദമാമിലേക്കുമുള്ള വിമാനങ്ങള്‍ 24വരെ റദ്ദാക്കി. ജിദ്ദ സര്‍വീസിന്റെ എണ്ണം കുറക്കുകയും ചെയ്തു. ഒമാന്‍ എയര്‍ റിയാദ് സര്‍വീസ് 22വരെ റദ്ദാക്കി. വിവിധ സൗദി പട്ടണങ്ങളിലേക്കുള്ള സര്‍വീസുകള്‍ മുടങ്ങിയത് പ്രവാസികളെ പ്രയാസത്തിലാക്കി.









0 comments