ad
Deshabhimani

സിറിയൻ ജനതക്ക് ഐക്യദാർഢ്യം; യുഎൻ സെക്രട്ടറി ജനറൽ ദമസ്കസിൽ

Antonio Guterres

അന്റോണിയോ ​ഗുട്ടറസ് സിറിയയിൽ|Photo by LOUAI BESHARA / AFP

വെബ് ഡെസ്ക്

Published on Jul 25, 2026, 05:51 PM | 1 min read


ബെയ്റൂട്ട് : സിറിയൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ​ഗുട്ടറസ് ദമസ്കസിലെത്തി. ആഭ്യന്തരയുദ്ധം ആരംഭിക്കുന്നതിനും മുൻപാണ് ഒരു ഐക്യരാഷ്ട്ര സഭയുടെ തലവൻ അവസാനമായി സിറിയ സന്ദർശിക്കുന്നത്.


സിറിയൻ ജനതയെ പിന്തുണക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യരുതെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിക്കുന്നതായി ​യുഎൻ സെക്രട്ടറി ജനറൽ സമൂഹ മാധ്യമത്തിൽ കുറിച്ചു. സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷാരക്കെതിരെ 2025 നവംബർ വരെ യുഎൻ സുരക്ഷാ കൗൺസിൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു.


2024 അവസാനത്തോടെയാണ് സാമ്രാജ്യത്വവിരുദ്ധനും മതനിരപേക്ഷ വാദിയുമായിരുന്ന പ്രസിഡന്റ് ബഷാർ അൽ-അസദിനെ പുറത്താക്കിയത്. ഹയാത് തഹ്‌രീർ അൽ ഷാം (എച്ച്ടിഎസ്) എന്ന ഭീകരസംഘടനയുടെ നേതൃത്വത്തിലാണ് അസദ് ഭരണകൂടത്തിനെതിരായ സൈനികനീക്കം ആരംഭിച്ചത്. അമേരിക്കയും തുർക്കിയും സൗദി അറേബ്യയും പാശ്ചാത്യശക്തികളുമാണ് സിറിയൻ വിമതരെ പിന്തുണച്ചിരുന്നത്. സിറിയയെ പിടിച്ചുകുലുക്കിയ ആ ആഭ്യന്തരസംഘർഷങ്ങൾ അഞ്ചുലക്ഷം ജനങ്ങളുടെ മരണത്തിനിടയാക്കി. ഭീകരരുടെ ആക്രമണത്തെ തുടർന്ന്‌ വടക്കുപടിഞ്ഞാറൻ സിറിയയിൽനിന്ന്‌ മൂന്നുലക്ഷത്തോളം പേർക്ക് പലായനം ചെയ്യേണ്ടി വന്നതായാണ് ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home