ad
Deshabhimani

സുവർണലിപികളിൽ എഴുതിയ സമരവീര്യം: എം വി ​ഗോവിന്ദൻ

jantar mantar protest m v govindan
വെബ് ഡെസ്ക്

Published on Jul 25, 2026, 05:57 PM | 1 min read

തിരുവനന്തപുരം: പ്രതിരോധിക്കാൻ കഴിയാത്ത സമരതീക്ഷ്‌ണതയ്ക്ക് മുന്നിൽ കീഴടങ്ങാത്ത അധികാര കേന്ദ്രങ്ങളില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. നീറ്റ് പരീക്ഷാക്രമക്കേടിൽ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച്, രണ്ട് മാസത്തോളമായി തുടർന്ന യുവജനപ്രക്ഷോഭത്തിന് മുന്നിൽ കേന്ദ്രസർക്കാർ മുട്ടുമടക്കിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


ഐതിഹാസികമായ വിദ്യാർഥി- യുവജന പ്രക്ഷോഭത്തിൽ അണിനിരന്നവർക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം അഭിവാദ്യങ്ങൾ നേർന്നു. മത വർഗീയതയും കോർപ്പറേറ്റ് പ്രീണനവും കൊണ്ട് 12 വർഷക്കാലം ഏകാധിപത്യ വാഴ്ച നടത്തിയവരെ വിറപ്പിക്കുകയും മുട്ടുകുത്തിക്കുകയും ചെയ്ത സമരവീര്യം സ്വാതന്ത്ര്യാനന്തര ഇന്ത്യാ ചരിത്രത്തിലെ സൗവർണ്ണ ദീപ്തമായ ഏടാണിതെന്നും അദ്ദേഹം കുറിച്ചു.


പ്രതിഷേധങ്ങൾ കടുത്തപ്പോൾ ​ഗത്യന്തരമില്ലാതെ കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജിക്കത്ത് കൈമാറി. പ്രധാന്‍റെ രാജിയിലൂടെ രാജ്യമാകെ അലയടിച്ച വിദ്യാര്‍ഥി-യുവജന പ്രക്ഷോഭം ഐതിഹാസിക വിജയമാണ് കൈവരിച്ചത്. പൊലീസിനെയും അര്‍ധസേനെയെയും ഉപയോഗിച്ച് ക്രൂരമായ ആക്രമണം അഴിച്ചുവിട്ടിട്ടും അടിച്ചമര്‍ത്താന്‍ ശ്രമിച്ചിട്ടും ഒരടി പിന്‍വാങ്ങാതെ നിന്ന രാജ്യത്തെ യുവത ചരിത്രമെഴുതി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home