ad
Deshabhimani

ലൈം​ഗികാതിക്രമ പരാതി; അധ്യാപകനെതിരെ മുട്ടയേറ്, ചെരുപ്പുമാല അണിയിച്ച് ക്യാമ്പസിലൂടെ നടത്തിച്ചു

kolkatha.png
വെബ് ഡെസ്ക്

Published on Jul 25, 2026, 06:54 PM | 1 min read

കൊൽക്കത്ത : ലൈം​ഗികാതിക്രമ പരാതിയെ തുടർന്ന് പശ്ചിമ ബം​ഗാളിൽ ​ഗസ്റ്റ് അധ്യാപകനെതിരെ മുട്ടയേറ്. ​ഗസ്റ്റ് അധ്യാപകനെ വിദ്യാർഥികൾ ചെരുപ്പുമാല അണിയിച്ച് ക്യാമ്പസിലൂടെ നടത്തിക്കുകയും ചെയ്തതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.


​ഗോബർഡാം​ഗ കോളേജിലെ ജിയോ​ഗ്രഫി അധ്യാപകനായ സന്ദീപ് ദത്തയെയാണ് വിദ്യാർഥിനിയോട് മോശമായി പെരുമാറിയതിന്റെ പേരിൽ ചൂലുകൊണ്ട് മർദിക്കുകയും മുട്ടയെറിയുകയും ചെയ്തത്. സൗജന്യമായി ട്യൂഷനെടുത്ത് താരമെന്ന് പറഞ്ഞ് അധ്യാപകൻ മോശമായ രീതിയിൽ തന്നെ സമീപിക്കുന്നുവെന്നാണ് വിദ്യാർഥിനിയുടെ പരാതി. ക്ലാസിൽ പഠിപ്പിക്കന്നത് മനസിലാകുന്നുണ്ടെന്നും ട്യൂഷന്റെ ആവശ്യമില്ലെന്ന് പലയാവർത്തി പറഞ്ഞിട്ടും അധ്യാപകൻ അനുചിതമായ രീതിയിൽ പലതവണ ശല്യം ചെയ്തതായി പെൺകുട്ടി അറിയിച്ചു. ട്യൂഷന് വന്നില്ലെങ്കിൽ പരീക്ഷയ്ക്ക് തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർഥിനി പരാതിയിൽ പറഞ്ഞു. ശല്യം സഹിക്കാതെയായപ്പോൾ കോളേജിലെ മുതിർന്ന വിദ്യാർഥികളോട് കാര്യം പറയുകയും അധ്യാപകനെ ചോദ്യം ചെയ്ത് ക്യാമ്പസിലൂടെ നടത്തിക്കുകയുമായിരുന്നു.


മറ്റ് വിദ്യാർഥിനികളും അധ്യാപകനെതിരെ ആരോപണവുമായി രം​ഗത്തുവന്നു. ​ഗോബർഡാം​ഗ പൊലീസ് സന്ദീപ് ദത്തയെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home