ad
Deshabhimani

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടി സാരാനാഥ്

Sarnath
വെബ് ഡെസ്ക്

Published on Jul 25, 2026, 07:45 PM | 1 min read

ന്യൂഡൽഹി : യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടി പുരാതന ബുദ്ധമത കേന്ദ്രമായ ഉത്തർപ്രദേശിലെ സാരാനാഥ്. ദക്ഷിണ കൊറിയയിലെ ബുസാനിൽ നടന്നു കൊണ്ടിരിക്കുന്ന യുനെസ്കോയുടെ ലോക പൈതൃക സമിതിയുടെ 48ാമത് യോ​ഗത്തിലാണ് ഈ തീരുമാനം.


ലോക പൈതൃക പട്ടികയിൽ പുതിയ മുദ്രണം : സാരാനാഥിലെ പുരാതന ബുദ്ധമത കേന്ദ്രം. എന്ന് യുനെസ്കോ എക്സിൽ കുറിച്ചു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടുന്ന ഇന്ത്യയിലെ 45ാമത്തെ സ്ഥലമാണിത്.


ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട നാല് തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് സാരാനാഥ്. ജ്ഞാനോദയം നേടിയതിനുശേഷം ബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയതും ധർ‌മചക്രം ചലിപ്പിച്ചതും ബുദ്ധസംഘം സ്ഥാപിച്ചതുമായ ‌സ്ഥലം എന്ന നിലയിലാണ് സാരാനാഥ് പ്രസിദ്ധിയാർജിക്കുന്നത്. ബിസി മൂന്നാം നൂറ്റാണ്ട് മുതൽ എഡി 12ാം നൂറ്റാണ്ട് വരെയുള്ള പുരാവസ്തു അവശിഷ്ടങ്ങൾ സാരാനാഥിലുണ്ട്. ഇതിൽ സ്തൂപങ്ങൾ, ആശ്രമങ്ങൾ, ക്ഷേത്രങ്ങൾ, അശോക സ്തംഭത്തിന്റെ അവശിഷ്ടങ്ങൾ എന്നിവ ഉൾപ്പെടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home