മോദി സർക്കാർ മുട്ടുമടക്കി; യുവതയുടെ കരുത്തറിഞ്ഞ് രാജ്യം

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ബിജെപിയിലുണ്ടാക്കുന്നത് വലിയ പ്രതിസന്ധി. മുൻകാല സമരങ്ങളെ നേരിട്ടത് പോലെ പ്രക്ഷോഭത്തെ അടിച്ചമർത്താനോ സമരക്കാരുടെ ആവശ്യങ്ങൾ ഭാഗീകമായി അംഗീകരിച്ച് സമരം ഒതുക്കാനോ സർക്കാരിനായില്ല. ഓരോ ദിവസം കഴിയുന്തോറും ജന്തർ മന്തറിലേക്ക് യുവാക്കളും വിദ്യാർഥികളും ഒഴുകിയെത്തി. സമരക്കാരെപിന്തിരിക്കാമെന്ന ലക്ഷ്യം, പ്രക്ഷോഭം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചതോടെ നടക്കില്ലെന്ന സ്ഥിതിയായി. രാജ്യത്തെ സമരങ്ങളാകെ അർധസെെനികരെ അണിനിരത്തി ഇല്ലാതാക്കാമെന്ന ബിജെപി തന്ത്രമാണ് യുവജന ശക്തിക്ക് മുന്നിൽ പൊളിഞ്ഞുവീണത്.
ബിജെപി സര്‍ക്കാരിനെ സംബന്ധിച്ച്, ഒരു മന്ത്രിയെ സമരത്തിന്‍റെ ഭാഗമായി രാജിവെയ്പ്പിക്കുക എന്നത് ചെറിയ കാര്യമല്ല. അതും യുവജന പ്രക്ഷോഭത്തിലൂടെ. ഏതറ്റം വരെ ഒരു പ്രക്ഷോഭത്തെ അടിച്ചമര്‍ത്താമോ അത്തരം എല്ലാ മാർഗങ്ങളും സ്വീകരിച്ച് സമരത്തെ ഇല്ലാതാക്കാൻ മോദി സർക്കാർ കൃത്യമായി ശ്രമിച്ചു. ചുരുക്കത്തിൽ സർക്കാർ യുവരോഷത്തിന് മുന്നിൽ തോൽവി സമ്മതിക്കുക തന്നെയായിരുന്നു. ധർമേന്ദ്ര പ്രധാന്റെ രാജി മോദി ചോദിച്ചു വാങ്ങിയതോടെ ബിജെപി സർക്കാർ സമരത്തിന് കീഴടങ്ങുക തന്നെയായിരുന്നു. ഒരോ ദിവസം കഴിയുന്തോറും യുവജന രോഷത്തിന്റെ രൂപം മാറുന്നത് സർക്കാരിനെ പ്രതിസന്ധിയിലാക്കി. വിവിധ രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ റിപ്പോർട്ടുകൾ പ്രകാരം, വ്യത്യസ്ത സംസ്ഥാനങ്ങളിൽ സമരം അക്രമാസക്തമാകുകയോ വലിയ സംഘർഷങ്ങളിലേക്കോ കലാപത്തിലേക്കോ കടക്കുമെന്ന മുന്നറിയിപ്പ് കേന്ദ്രത്തിന് ലഭിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് തന്നെ പ്രക്ഷേഭം സർക്കാരിന് നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് പോകുമെന്നും ഉറപ്പായിരുന്നു.
ബിഹാറിൽ വലിയ ജനക്കൂട്ടം ജന്തർ മന്തർ സമരത്തിന്റെ ഭാഗമായി ഐക്യദാർഢ്യവുമായി തെരുവിലേക്കിറങ്ങി . തുടർന്ന് വെടിവെപ്പുണ്ടായി. കേരളത്തിലും വലിയ പ്രതിഷേധങ്ങൾ എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടന്നു. ഇങ്ങനെ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് സമരം വ്യാപിച്ചത് സർക്കാരിനെ തീര്‍ത്തും വെട്ടിലാക്കി , ഒപ്പം ജന്തർ മന്തറിൽ നിന്നും തങ്ങൾ ഒഴിഞ്ഞുപോകില്ല എന്ന് വിദ്യാർഥി സംഘടനകൾ ഉറപ്പിച്ച് പറഞ്ഞതും പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കി. പൊലീസ് വലിയൊരു അടിച്ചമർത്തൽ നടത്തുകയാണെങ്കിൽ അത് സർക്കാരിനെ കാര്യമായി തന്നെ ബാധിക്കും . പെല്ലെറ്റ് തോക്കുകൾ യുവാക്കളുടെ നേരെ പ്രയോഗിച്ചപ്പോള്‍ തന്നെ വലിയ തിരിച്ചടിയാണ് സർക്കാരിനുണ്ടാക്കിത്. അതിനാൽ തന്നെ വലിയൊരു ലാത്തിച്ചാർജിലേക്കോ മറ്റ് അടിച്ചൊതുക്കലിലേക്കോ കടന്നാല്‍ അതിന്‍റെ പ്രത്യാഘാതം മറ്റ് സംസ്ഥാനങ്ങളിലായിരിക്കും പ്രതിഫലിക്കുക എന്നതും പ്രധാന്‍റെ രാജിയെ കുറിച്ച് കേന്ദ്രത്തെചിന്തിപ്പിച്ചു
പ്രതിഷേധങ്ങൾ രണ്ടാഴ്ച മുന്നെ തന്നെ അടിച്ചമർത്താൻ കേന്ദ്രം ശ്രമം നടത്തിയിരുന്നു. ജൂലെെ 20 ന് നടക്കാനിരുന്ന പാർലമെന്റ് മാർച്ച് നടക്കാതിരിക്കാനുള്ള നീക്കമായിരുന്നു ജൂലെെ 18 ന് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. സോനം വാങ്ചുക്കിന്റെ നിരാഹാരം പ്രക്ഷോഭത്തിന് കൂടൂതല്‍ രാജ്യശ്രദ്ധ ലഭിക്കുന്നതിന് കാരണമായി. കൂടുതൽ വിദ്യാർഥികളും യുവാക്കളും സമരത്തിനായി ജന്തർ മന്തറിലെത്തി. ജൂലെെ പതിനെട്ടിന് വാങ് ചുക്കിനെ പൊലീസ് നിർബന്ധപൂർവം സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വാങ് ചുക്കിനെ മാറ്റിയത് യുവാക്കളുടെ ഇടയിൽ സമരത്തോടുള്ള ആവേശം കൂടുന്നതിനായിരുന്നു കാരണമായത്. വിവരമറിഞ്ഞ് ആയിരങ്ങൾ ജന്തർമന്തറിലേക്ക് ഒഴുകി. സിപിഐ എം മുതിർന്ന നേതാവ് ബൃന്ദ കാരാട്ട്, സാമൂഹ്യപ്രവർത്തകൻ യോഗേന്ദ്ര യാദവ് ഉൾപ്പെടെയുള്ളവർ സമരവേദിയിലെത്തി. സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെ വേദിയിലില്ലാത്ത സമയത്തായിരുന്നു നടപടി. മുറിയിലേക്ക് പോയ തന്നെ പൊലീസ് തടങ്കലിലാക്കി മർദിച്ചെന്ന് അഭിജീത് പിന്നീട് പറഞ്ഞു. വാങ്‌ചുക്കിന്റെ ആരോഗ്യനിലയിൽ ഹൈക്കോടതി ആശങ്കയറിച്ചു എന്ന വാദമുയർത്തിയാണ് പൊലീസ് അതിക്രമം. കേന്ദ്രസർക്കാരിന്റെ അർധസൈനിക വിഭാഗങ്ങളും സ്ഥലത്തെത്തി.
സമരം കത്തിക്കയറി. പിന്നീട് ധർമേന്ദ്ര പ്രധാന്റെ രാജി എന്ന ഒരോ ഒരു മുദ്രാവാക്യത്തിൽ ജന്തർ മന്തർ കുലുങ്ങി. 20ാം തീയതിയിലെ ഡൽഹി മാർച്ചിൽ സർക്കാർ പ്രതീക്ഷിക്കാത്ത നിലയിലാണ് ആളുകൾ എത്തിയത്. തുടർന്ന് സമരം പതിൻമടങ്ങ് ശക്തി നേടി . സോനം വാങ് ചുക്ക് നിരാഹാരം അവസാനിപ്പിച്ചാൽ പ്രശ്നം പരിഹരിക്കാമെന്ന നിലയും സർക്കാരിനുണ്ടായിരുന്നു. എന്നാൽ രാജിയിൽ കുറഞ്ഞ് ഒന്നിനും പ്രക്ഷോഭകർ തയ്യാറായിരുന്നില്ല. വിദ്യാർഥികൾ പിരിഞ്ഞുപോകാൻ തയ്യാറായില്ല. തുടർന്ന് ഇന്നലെ നടന്ന ചർച്ചയിൽ ചില ആവശ്യങ്ങൾ അംഗീകരിക്കുകയായിരുന്നു. എന്നാലും രാജി ആവശ്യം അംഗീകരിച്ചില്ല. തുർന്നാണ് ഇന്ന് ഉച്ചയ്ക്ക് 3.30 ന് ചർച്ച നടക്കാനിരിക്കെ ധർമേന്ദ്ര രാജിവെച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചത്.









0 comments