കീഴടങ്ങി കേന്ദ്രം, ആവശ്യങ്ങൾ അംഗീകരിച്ചു ; ജന്തർ മന്തറിലെ സമരം അവസാനിപ്പിച്ച് സിജെപി

ന്യൂഡൽഹി : സിജെപി - കേന്ദ്ര സർക്കാർ മൂന്നാം ഘട്ട ചർച്ച അവസാനിക്കുമ്പോൾ, സിജെപി മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം. ചർച്ചയ്ക്ക് പിന്നാലെ കേന്ദ്ര മന്ത്രിമാരും സിജെപിയും നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതിനെ തുടർന്ന് ജന്തർ മന്തിറിലെ സമരം അവസാനിപ്പിച്ചതായി സിജെപി നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര മന്ത്രിമാരായ ജെ പി നദ്ദ, ജിതേന്ദ്ര സിങ് എന്നിവരുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. വിദ്യാർഥികൾക്കെതിരെ തുടർ നടപടികളുണ്ടാവില്ലെന്നും ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി പരമാവധി തുക നൽകുമെന്നും ജെ പി നദ്ദ പറഞ്ഞു. മാത്രമല്ല, പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ റദ്ദാക്കുമെന്നും മൂന്ന്-നാല് ദിവസത്തിനുള്ളിൽ എഫ്ഐആറുകളുടെ പകർപ്പ് കൈമാറാമെന്നും അറിയിച്ചു. ചൊവ്വാഴ്ചയോടെ കേസ് പിൻവലിക്കൽ സംബന്ധിച്ച് സർക്കാറിന്റെ ഔദ്യോഗിക എഴുത്തുപൂർവ്വമായ ഉറപ്പ് നൽകുമെന്നും പരീക്ഷാ പരിഷ്കരണത്തിൽ ഒരു മാസത്തിനകം ചർച്ച നടത്തുമെന്നും ജെ
പി നദ്ദ പറഞ്ഞു.
നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികൾക്ക് ധനസഹായം നൽകുമെന്ന് കേന്ദ്രം ഉറപ്പുപറഞ്ഞതായി സിജെപി വക്താവ് സൗരവ് ദാസ് വ്യക്തമാക്കി. അതേസമയം, നഷ്ടപരിഹാരമായി ഒരു കോടി രൂപ നൽകണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടില്ല.










0 comments