ad
Deshabhimani

നൗൾ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; ഹോങ്കോങ്ങിൽ 150ലധികം വിമാനങ്ങൾ റദ്ദാക്കി

Hongkong

Image credit : South china Morning Post

വെബ് ഡെസ്ക്

Published on Jul 25, 2026, 06:19 PM | 1 min read

ബീജിം​ഗ് : ചൈനയുടെ തെക്കൻ പ്രവിശ്യയിലും ഹോങ്കോങിലും ശക്തിയിൽ വീശിയടിച്ച് നൗൾ ചുഴലിക്കാറ്റ്. ശക്തമായ കാറ്റും കനത്ത മഴയും തുടരുന്നതിനാൽ ഹോങ്കോങ് വിമാനത്താവളത്തിൽ നിന്നുള്ള 150ലധികം വിമാനങ്ങൾ റദ്ദാക്കി. ശനി, ഞായർ ദിവസങ്ങളിൽ ഷെഡ്യൂൾ ചെയ്തിരുന്ന വിമാനങ്ങളാണ് റദ്ദാക്കിയത്.


ഹോങ്കോങ്ങിൽ നിന്നുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന അറിയിപ്പനുസരിച്ച് നൗൾ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുകയാണ്. മണിക്കൂറിൽ 140 കിലോമീറ്റർ വേ​ഗതയിലാണ് കാറ്റ് വീശയടിക്കുന്നത്. ശനിയാഴ്ച ദക്ഷിണ ചൈനയിലുടെ വടക്കുകിഴക്കൻ ഭാ​ഗത്തേക്ക് ചുഴലിക്കാറ്റ് നീങ്ങും. ഞായറാഴ്ച രാവിലെയോടെ ചൈനയിലെ തെക്കൻ ന​ഗരങ്ങളായ ഹുയിഷോ, ഷാൻവെയ് എന്നിവിടങ്ങളിൽ എത്തും. ശനിയാഴ്ച വൈകി അതായത് ഞായറാഴ്ച പുലർച്ചയോടെ ചുഴലിക്കാറ്റ് കരയിലേക്ക് എത്തുമെന്ന് ചൈനയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.


നൗൾ ചുഴലിക്കാറ്റിനെ തുടർന്ന് ഹോങ്കോങ്ങിലെ ഒരു ബഹുനില കെട്ടിടത്തിന്റെ ഭാ​ഗം തകർന്നുവീണതായി പ്രദേശിക മാധ്യമങ്ങൾ പറയുന്നു. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ചയോടെ ചൈനയിലെ ​ഗുവാങ്ഡോങ്ങിൽ 20,000ലധികം ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഈ പ്രവിശ്യയിലെ ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി ചൈന ന്യൂസ് സർവീസ് അറിയിച്ചു. ഈ മാസം ആദ്യമാണ് ബാവി ചുഴലിക്കാറ്റിനെ തുടർന്ന ചൈനയുടെ കിഴക്കൻ പ്രവിശ്യയിൽ വൻ നാശനഷ്ടങ്ങളുണ്ടായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home