print edition യുഎൻ കാലാവസ്ഥാ ഉച്ചകോടിക്ക്‌ തുടക്കം

un climate summit
വെബ് ഡെസ്ക്

Published on Nov 11, 2025, 01:40 AM | 1 min read


ബെലെം

ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലുള്ള കാലാവസ്ഥാ ഉച്ചകോടി- സിഒപി 30 ബ്രസീലിലെ ബെലെമിൽ തുടങ്ങി. ബ്രസീൽ പ്രസിഡന്റ്‌ ലുല ഡ സിൽവ ഉദ്‌ഘാടനം ചെയ്‌തു. പാരിസ് ഉടമ്പടി പ്രകാരം ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ കുറഞ്ഞിട്ടുണ്ടെങ്കിലും ഇനിയും ഏറെ മുന്നോട്ട്‌ പോകാനുണ്ടെന്ന്‌ യുഎൻ കാലവസ്ഥാ വ്യതിയാന എക്‌സിക്യൂട്ടീവ്‌ സെക്രട്ടറി സൈമൺ സ്‌റ്റെൽ പറഞ്ഞു. ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ അറിയിച്ചിട്ടുണ്ട്‌.


ആഗോളതാപന വർധന 2.5 ഡിഗ്രി സെൽഷ്യസ്‌ കവിയാതിരിക്കാനും 1.5 ഡിഗ്രി സെൽഷ്യസിൽ പരിമിതപ്പെടുത്താനും ശ്രമിക്കണമെന്ന പാരിസ് ഉടമ്പടി ലക്ഷ്യം വികസിത രാജ്യങ്ങളുടെ നിസ്സഹകരണം കാരണം സാധ്യമായിട്ടില്ല. കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാൻ വികസിത രാജ്യങ്ങൾ കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന ആവശ്യം ഇത്തവണയും വികസിത രാജ്യങ്ങൾ തള്ളാനാണ്‌ സാധ്യത.



deshabhimani section

Related News

View More
0 comments
Sort by

Home