നീരവ് മോദിക്ക് തിരിച്ചടി; ഇന്ത്യയ്ക്ക് കൈമാറരുതെന്ന ഹർജി തള്ളി ലണ്ടന്‍ കോടതി

നീരവ് മോദി
ലണ്ടന്‍: ഇന്ത്യയ്ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യത്തിൽ വജ്ര വ്യാപാരിയും സാമ്പത്തിത കുറ്റവാളിയുമായ നീരവ് മോദിക്ക് തിരിച്ചടി. നീരവ് മോദിയുടെ അപേക്ഷ ഹൈക്കോർട്ട് ഓഫ് ജസ്റ്റിസ് കിംങ്സ് ബെഞ്ച് ലണ്ടന്‍ തള്ളി. ഇടപെടാൻ മതിയായ കാരണങ്ങളില്ലെന്നും തീർപ്പാക്കിയ കേസ് വീണ്ടും പരിഗണിക്കാൻ തക്കതായ അസാധാരണ സാഹചര്യങ്ങൾ അപേക്ഷയിലില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
കോടതി ഉത്തരവ് വന്നതോടെ നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. സിബിഐയാണ് നിലവിൽ നീരവ് മോദിയുമായി ബന്ധപ്പെട്ട കേസിൽ ഇടപെടൽ നടത്തുന്നത്. ഇന്ത്യയിലെ അന്വേഷണ ഏജൻസികളിൽ നിന്നും കഠിനമായ പീഡനങ്ങൾ നേരിടേണ്ടി വരുമെന്ന ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി പുനഃപരിശോധിക്കമെന്ന് നീരവ് മോദി ആവശ്യപ്പെട്ടത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 6498.20 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാന്‍ നേരത്തെ യു കെ തീരുമാനിച്ചിരുന്നു. 2019 മുതല്‍ യുകെയിലെ ജയില്‍ കഴിഞ്ഞുവരികയാണ്.










0 comments