print edition ഡോളർ കിട്ടിയില്ലെങ്കിൽ യുവാനിലേക്ക് മാറുമെന്ന് യുഎഇ

അബുദബി: അടിയന്തരമായി ഡോളർ ലഭ്യമാക്കിയില്ലെങ്കിൽ എണ്ണ ഇടപാടുകൾക്കായി ചൈനീസ് കറൻസി യുവാന്റെ സഹായം തേടുമെന്ന് അമേരിക്കയ്‌ക്ക് യുഎഇയുടെ മുന്നറിയിപ്പ്. യുദ്ധം പേർഷ്യൻ ഗൾഫ് മേഖലയിൽ എണ്ണവ്യാപാരം പ്രതിസന്ധിയിലാക്കിയതോടെ വരുമാനത്തിലുണ്ടായ കുറവ് പരിഹരിക്കാനും വിദേശനാണ്യ പ്രതിസന്ധി പരിഹരിക്കാനും നിശ്ചിത നിരക്കിൽ ഡോളർ കറൻസി ലഭ്യമാക്കണമെന്നാണ് യുഎഇയുടെ ആവശ്യം. ഇതിന് തയാറല്ലെങ്കിൽ എണ്ണ വ്യാപാരത്തിനും മറ്റ് ഇടപാടുകൾക്കും ചൈനീസ് യുവാനെയോ ഇതര കറൻസികളെയോ ആശ്രയിക്കാൻ നിർബന്ധിതരാകുമെന്ന് യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബാലമ, അമേരിക്കൻ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റിന് മുന്നറിയിപ്പ് നൽകി.
ലോകത്തെ എണ്ണ വ്യാപാരം ഭൂരിഭാഗവും ഡോളറിലാണ്. എന്നാൽ പ്രമുഖ എണ്ണ ഉൽപാദകരായ യുഎഇ ഇത്തരമൊരു മാറ്റത്തിന് തയ്യാറെടുക്കുന്നത് ഡോളറിന്റെ അപ്രമാദിത്വത്തിന് വലിയ ഭീഷണിയാകും. അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളിലൊന്നായ യുഎഇയുടെ ഈ നിലപാട് ആഗോള സാമ്പത്തിക രംഗത്ത് വലിയ ചർച്ചകൾക്ക് വഴിതുറന്നു.










0 comments