print edition യമനില്‍നിന്ന് യുഎഇ സൈന്യം പിന്മാറുന്നു

ദുബായ്: സൗദി അറേബ്യയുമായുള്ള നയതന്ത്ര ഭിന്നതകള്‍ക്കിടെ, യമനില്‍നിന്ന് ശേഷിക്കുന്ന സൈനികരെ പിന്‍വലിക്കുമെന്ന് യുഎഇ പ്രഖ്യാപിച്ചു. ദക്ഷിണ യമനിലെ മുകല്ല തുറമുഖത്ത് ചൊവ്വ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെയാണ് തീരുമാനം. യുഎഇ സൈന്യം 24 മണിക്കൂറിനകം രാജ്യം വിടണമെന്ന യമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ ചെയര്‍മാന്‍ റാഷാദ് അല്‍ അലിമിയുടെ അന്ത്യശാസനത്തെ സൗദി പിന്തുണച്ചതും തീരുമാനത്തിന് കാരണമായി. യുഎഇ പ്രതിരോധ മന്ത്രാലയം സൈനിക പിന്‍മാറ്റം സ്ഥിരീകരിച്ചു. സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലിനായി (എസ്ടിസി) യുഎഇയില്‍ നിന്ന് എത്തിയ ആയുധങ്ങളാണെന്ന് ആരോപിച്ചാണ് സൗദി ആക്രമണം നടത്തിയത്.










0 comments