ad
Deshabhimani

ചൈനയില്‍ ആഞ്ഞടിച്ച് മായ്സാക്ക് ചുഴലിക്കാറ്റ്; ഒപ്പം പ്രളയവും, രണ്ട് പേർ കൊല്ലപ്പെട്ടു

chinaflood
വെബ് ഡെസ്ക്

Published on Jul 07, 2026, 05:52 PM | 1 min read

ബീജിംങ് : ചൈനയുടെ തെക്കൻ മേഖലകളിൽ ആഞ്ഞടിച്ച് മായ്സാക്ക് ചുഴലിക്കാറ്റ്. വിവിധ പ്രദേശങ്ങളിൽ റെക്കോർഡ് മഴയും പ്രളയവും രേഖപ്പെടുത്തി.


ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചുഴലിക്കാറ്റിൽ രണ്ട് പേർ കൊല്ലപ്പെട്ടതായും പതിനായിരക്കണക്കിന് ആളുകൾ ഭവനരഹിതരാവുകയും ചെയ്തു. ചൈനയിലെ ദക്ഷിണ പ്രവിശ്യയായ ഗ്വാങ്ഷിയിലെ നാനിങ് നഗരത്തിലാണ് കൊടുങ്കാറ്റ് നാശം വിതച്ചത്. നദികളിലും മറ്റ് ജലാശയങ്ങളിലും ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് അധികൃതർ പ്രളയ പ്രതിരോധ പ്രവർത്തനങ്ങൾ ലെവൽ 1 ലേക്ക് ഉയർത്തിയിട്ടുണ്ട്.


പസഫിക് സമുദ്രത്തിൽ രൂപം കൊണ്ട ബാവി ചുഴലിക്കാറ്റും ചൈനയിലേക്കെത്തുന്നുവെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 180 മൈല്‍ വേഗതയിലാണ് ബാവി ചുഴലിക്കാറ്റ് വീശുന്നത്. തായ്വാന്‍ ലക്ഷ്യമാക്കി നീങ്ങുന്ന ബാവി വ്യാഴാഴ്ചയോടെ കിഴക്കന്‍ ചൈനയില്‍ ശക്തമായ കാറ്റും മഴയും എത്തിക്കുമെന്നാണ് പ്രവചനം .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home