കള്ളാടി മണ്ണിടിച്ചിൽ: അത്യന്തം ഞെട്ടലുളവാക്കുന്നത്- എം വി ഗോവിന്ദൻ

തിരുവനന്തപുരം: വയനാട് മേപ്പാടി കള്ളാടിയിൽ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ തൊഴിലാളികൾ മരിച്ച സംഭവം അത്യന്തം ഞെട്ടലുളവാക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ദാരുണമായ ദുരന്തത്തിൽ ജീവൻ നഷ്ടമായ തൊഴിലാളികളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സർക്കാർ സംവിധാനങ്ങളുടെയും ദുരന്തനിവാരണ വകുപ്പിന്റെയും നേതൃത്വത്തിൽ ആരംഭിച്ച രക്ഷാപ്രവർത്തനങ്ങൾക്കൊപ്പംനിന്ന് ആവശ്യമായ സഹായങ്ങൾ നൽകാൻ സിപിഐ എം പ്രവർത്തകർ രംഗത്തിറങ്ങും. ബഹുജനങ്ങളാകെ രക്ഷാപ്രവർത്തനവുമായി സഹകരിക്കണം.
മണ്ണിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നാണ് മനസിലാക്കുന്നത്. ഇവരെല്ലാവരെയും മണ്ണിന് പുറത്തെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. ദുരന്തത്തിൽ പരിക്കേറ്റവർക്ക് അടിയന്തര ചികിത്സയും മരണപ്പെട്ടവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും അടിയന്തര ധനസഹായവും ഉറപ്പാക്കാൻ സർക്കാർ നടപടിയുണ്ടാകണമെന്നും അദ്ദേഹം പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.










0 comments