മിനിയാപൊളിസിൽ വെടിവയ്പ്പ്: രണ്ട് പേർ കൊല്ലപ്പെട്ടു

വാഷിങ്ടൺ: അമേരിക്കൻ നഗരമായ മിനിയാപൊളിസിൽ വെടിവയ്പ്പ്. രണ്ട് പേർ കൊല്ലപ്പെട്ടു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മിനിയപൊളിസിലെ ഒരു അപ്പാർട്ട്മെന്റിലെത്തിയ തോക്കുധാരി വെടിയുതിർക്കുകയായിരുന്നു. ആക്രമണം നടത്തിയെന്ന് സംശയിക്കുന്നയാളും മരിച്ചതായി പൊലീസ് പറഞ്ഞു. എന്നാൽ പ്രതി മരിച്ചതെങ്ങനെയെന്നതിൽ പൊലീസ് വ്യക്തത വരുത്തിയിട്ടില്ല.
ബുധനാഴ്ച വൈകുന്നേരം 4.30 നാണ് വെടിവയ്പ്പ് നടന്നതായി പൊലീസിന് 911 കോൾ ലഭിച്ചത്. വിവരമറിഞ്ഞ് ബഹുനില കെട്ടിടത്തിലെത്തിയപ്പോൾ തുടർച്ചയായ വെടിയൊച്ചകൾ കേട്ടതായി പൊലീസ് പറഞ്ഞു. പരിശോധനയിലാണ് ഒരാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരാൾ ആശുപത്രിയിലെത്തിച്ച ശേഷം മരിച്ചു.
ആക്രമണത്തിൽ പരിക്കേറ്റ മിനിയപൊളിസിലെ മൂന്ന് ഉദ്യോഗസ്ഥരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.










0 comments