ad
Deshabhimani

ആക്ഷനും ത്രില്ലറും നിറച്ച് സെപ്തംബർ ഒടിടി റിലീസുകൾ; മൂന്ന് ചിത്രങ്ങൾ എത്തുന്നു

Ott relese

കുഞ്ചാക്കോ ബോബൻ, അനന്ത കാട് സിനിമ പോസ്റ്റർ, ഡിസി സിനിമ പോസ്റ്റർ

വെബ് ഡെസ്ക്

Published on Sep 03, 2026, 07:37 AM | 1 min read

കൊച്ചി : തീയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച ഒരുപിടി മികച്ച ചിത്രങ്ങൾ ഈ മാസം ഒടിടി റിലീസിന് ഒരുങ്ങുന്നു. ആക്ഷൻ, സൈക്കോളജിക്കൽ ത്രില്ലർ, പീരിയഡ് ഡ്രാമ വിഭാഗങ്ങളിലായി മലയാളം, തമിഴ് സിനിമകൾ ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.


മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്ത പീരിയഡ് ആക്ഷൻ ചിത്രം 'അനന്തൻ കാട്' സെപ്റ്റംബർ രണ്ടിന് മനോരമ മാക്‌സിൽ സ്ട്രീമിങ് ആരംഭിച്ചു. ആര്യ പ്രധാന വേഷത്തിലെത്തിയ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമിച്ചിരിക്കുന്നത്. 'കാന്താര' ഫെയിം ബി അജനീഷ് ലോക്നാഥ് ആദ്യമായി സംഗീതം നിർവഹിച്ച മലയാള ചിത്രം കൂടിയാണിത്.


സംവിധായകൻ ലോകേഷ് കനഗരാജ് നായകനായി അരങ്ങേറ്റം കുറിച്ച തമിഴ് ആക്ഷൻ ചിത്രം 'DC' സെപ്റ്റംബർ നാലിന് സൺ നെക്സ്റ്റിൽ എത്തും. അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ചിത്രം തീയേറ്ററുകളിൽ നിന്ന് 100 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ചിത്രം ലഭ്യമാകും.


കുഞ്ചാക്കോ ബോബനെ നായകനാക്കി കിരൺ ദാസ് സംവിധാനം ചെയ്ത സൈക്കോളജിക്കൽ ത്രില്ലർ 'ഉന്മാദം' സെപ്റ്റംബർ നാലിന് സോണി ലിവിൽ റിലീസ് ചെയ്യും. ഷാഹി കബീർ തിരക്കഥയൊരുക്കിയ ചിത്രത്തിൽ ലിജോ മോളാണ് നായിക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home