ad
Deshabhimani

വീണ്ടും ഹോഗ്വാർട്സിലേക്ക്; ഹാരി പോട്ടർ എത്തുന്നു പുതിയ രൂപത്തില്‍ പുതിയ ഭാവത്തില്‍

HARRY POTTER SERIES.
വെബ് ഡെസ്ക്

Published on Sep 03, 2026, 07:30 AM | 2 min read

ലണ്ടൻ: ഹോഗ്വാർട്സിലേക്കുള്ള കത്ത് വീണ്ടും എത്തുകയാണ്. 2001ൽ സിനിമയായി ലോകം കണ്ട ‘ഹാരി പോട്ടർ ആൻഡ് ദ ഫിലോസഫേഴ്സ് സ്റ്റോൺ’ 25 വർഷത്തിന് ശേഷം പുതിയ താരങ്ങളുമായി വീണ്ടും സ്ക്രീനിലേക്ക്. എന്നാൽ പഴയ സിനിമയുടെ മറ്റൊരു പതിപ്പ് മാത്രമാകില്ല ഇത്. ആദ്യ പുസ്തകത്തിന്റെ കഥ പറയാൻ ഏകദേശം എട്ട് മണിക്കൂറുള്ള സീരീസാണ് എച്ച്ബിഒ ഒരുക്കുന്നത്. അതുകൊണ്ടുതന്നെ സിനിമയിൽ ഇടംകിട്ടാതെ പോയ കഥാപാത്രങ്ങളും സംഭവങ്ങളും ഇത്തവണ ഹോഗ്വാർട്സിലേക്ക് തിരിച്ചെത്തും.


ഡിസംബർ 25ന് എച്ച്ബിഒ മാക്സിൽ എത്തുന്ന സീരീസിന്റെ പുതിയ ട്രെയിലറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഡൊമിനിക് മക്ലാഫ്ലിൻ ഹാരിയായും അലസ്റ്റർ സ്റ്റൗട്ട് റോണായും അറബെല്ല സ്റ്റാന്റൺ ഹെർമിയോണിയായും എത്തുന്നു. ഹാരി, റോൺ, ഹെർമിയോണി കഥാപാത്രങ്ങൾക്കായുള്ള ഓഡിഷനിൽ 30,000ത്തിലധികം കുട്ടികളിൽ നിന്നാണ് പുതിയ താരങ്ങളെ തെരഞ്ഞെടുത്തത്.


ഹാരിക്ക് ഹോഗ്വാർട്സിലേക്കുള്ള കത്ത് ലഭിക്കുന്നതുമുതൽ മാന്ത്രികലോകത്തിലേക്കുള്ള ആദ്യ ചുവടുകൾവരെ ട്രെയിലറിൽ കാണാം. ഹോഗ്വാർട്സ് എക്സ്പ്രസ്, ഗ്രേറ്റ് ഹാൾ, സോർട്ടിങ് ഹാറ്റ്, ഗ്രിഫിൻഡോർ കോമൺ റൂം തുടങ്ങി പഴയ ആരാധകർക്ക് പരിചിതമായ ഇടങ്ങളെല്ലാം പുതിയ രൂപത്തിൽ തിരിച്ചെത്തുന്നു. ഹാരി, റോൺ, ഹെർമിയോണി എന്നിവർ ഗ്രിഫിൻഡോറിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതും അവരുടെ സൗഹൃദത്തിന്റെ തുടക്കവും ട്രെയിലറിലുണ്ട്.


ഇത്തവണ ക്വിഡിച്ചിനും വലിയ പ്രാധാന്യമുണ്ട്. ഗ്രിഫിൻഡോറിന്റെ സീക്കറാകാനുള്ള ഹാരിയുടെ യാത്രയും പരിശീലനവും ട്രെയിലറിൽ കാണാം. അദൃശ്യ മേലങ്കി ധരിക്കുന്ന ഹാരിയും ഫിലോസഫേഴ്സ് സ്റ്റോണിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതയിലേക്ക് മൂന്ന് സുഹൃത്തുക്കളും കടന്നുപോകുന്നതും പുതിയ ദൃശ്യങ്ങളിൽ സൂചനയായി എത്തുന്നു.


ആദ്യ സിനിമയ്ക്ക് ഉണ്ടായിരുന്ന സമയപരിധി ഇത്തവണയില്ല എന്നതും പ്രത്യേകതയാണ്. ഒരു പുസ്തകത്തിന് ഒരു മുഴുവൻ സീസൺ എന്ന രീതിയിലാണ് പദ്ധതി. ആദ്യ പുസ്തകം പറയാൻ എട്ട് മണിക്കൂറോളം ലഭിക്കുന്നതിനാൽ കഥയിലെ ചെറിയ സംഭവങ്ങളും കഥാപാത്രബന്ധങ്ങളും ഹോഗ്വാർട്സിലെ ദൈനംദിന ജീവിതവുമെല്ലാം കൂടുതൽ വിശദമായി അവതരിപ്പിക്കാനാകുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. സിനിമയിൽ ഇടംകിട്ടാതിരുന്ന പീവ്സ് പോലുള്ള കഥാപാത്രങ്ങളെയും ഇത്തവണ കാണാനാകും.


ഹോഗ്വാർട്സിലെ അധ്യാപകരും പൂർണമായും പുതിയ താരനിരയിലാണ്. ആൽബസ് ഡംബിൾഡോറായി ജോൺ ലിത്ഗോ, സെവറസ് സ്നേപ്പായി പാപ്പ എസിയേഡു, മിനർവ മക്ഗോണഗലായി ജാനറ്റ് മക്ടീർ, ഹാഗ്രിഡായി നിക്ക് ഫ്രോസ്റ്റ് എന്നിവർ എത്തുന്നു. പ്രൊഫസർ ക്വിറലായി ലൂക്ക് താലണും ആർഗസ് ഫിൽച്ചായി പോൾ വൈറ്റ്ഹൗസും അഭിനയിക്കുന്നു. ഡ്രാക്കോ മാൽഫോയായി ലോക്സ് പ്രാറ്റിനെയും പുതിയ ട്രെയിലറിൽ കാണാം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home