Deshabhimani

ഫ്ലൈദുബായ് വിമാന അപകടം: ഇറാന് ബന്ധമുണ്ടെങ്കിൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ട്രംപ്

trump
വെബ് ഡെസ്ക്

Published on Oct 02, 2026, 06:32 AM | 1 min read

ജെറുസലേം: ഇസ്രയേലിലേക്ക് പുറപ്പെട്ട വിമാനം തകർക്കാൻ ശ്രമിച്ച പൈലറ്റുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ ഇറാനെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 180ലധികം യാത്രികരുടെ ജീവൻ അപകടത്തിലാക്കാൻ ശ്രമിച്ച സംഭവത്തിൽ ഇറാന്റെ പങ്ക് അന്വേഷിച്ചു വരികയാണെന്നും ട്രംപ് പറഞ്ഞു.


ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പറന്ന യാത്രാവിമാനത്തിന്റെ കോക്പിറ്റിൽ ഒമാൻ സദേശിയായ പൈലറ്റ്‌ നടത്തിയ അതിക്രമം ഇന്ത്യക്കാരനായ സഹ പൈലറ്റ്‌ ക്യാപ്‌റ്റൻ സ്‌മിത്‌ മച്ഛാർ ചെറുത്തതേോടെയാണ്‌ 27 കുട്ടികളടക്കം 174 യാത്രികരുള്ള വിമാനം വൻ ദുരന്തത്തിൽനിന്ന്‌ രക്ഷപ്പെട്ടത്‌.


മിനിറ്റുകൾക്കുള്ളിൽ വിമാനം 17,000 അടി കുത്തനെ താഴേക്ക് പതിച്ചത് 27കുട്ടികൾ അടക്കമുള്ള യാത്രികരെ പരിഭ്രാന്തരാക്കി. എങ്കിലും പലരും അക്രമിയെ കീഴ്പ്പെടുത്താൻ വിമാന ജീവനക്കാർക്ക് ഒപ്പം നിന്നു. സഹപൈലറ്റിനെ കുത്തിയ പൈലറ്റിനെ സൗദി സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ഇസ്രായേലിലെ ബെൻ ഗുറിയോൺ എയർപോർട്ടിലേക്ക് പോവുകയായിരുന്ന ബോയിംഗ് 737 വിമാനം, പുറപ്പെട്ട് ഏകദേശം ഒന്നര മണിക്കൂറിന് ശേഷം ജോർദാൻ വ്യോമാതിർത്തിയിൽ പ്രവേശിക്കവെ പെട്ടെന്ന് താഴുകയും ദിശ മാറ്റുകയുമായിരുന്നു. ഫ്‌ളൈറ്റ് ട്രാക്കിംഗ് വിവരങ്ങൾ പ്രകാരം ചുരുങ്ങിയ സമയത്തിനുള്ളിൽ വിമാനം 17,000 അടിയോളം താഴേക്ക് പതിച്ചു.


വിമാനം അന്തരീക്ഷത്തിൽ കുത്തനെ താഴേക്ക് പതിക്കാൻ തുടങ്ങിയതോടെ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരനും ക്രൂ അംഗങ്ങളും കോക്പിറ്റിലേക്ക് ഇരച്ചുകയറുകയും അക്രമിയായ പൈലറ്റിനെ കീഴ്‌പ്പെടുത്തുകയുമായിരുന്നു. തുടർന്ന് മറ്റ് ജീവനക്കാർ ചേർന്ന് വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുത്തു. തബൂക്ക് എയർപോർട്ട് എയർ ട്രാഫിക് കൺട്രോൾ സെന്ററിലാണ് അടിയന്തര ലാൻഡിംഗിനായുള്ള സന്ദേശം ലഭിച്ചത്. ഉടൻ തന്നെ വിമാനത്താവളത്തിൽ പൂർണ്ണ സജ്ജീകരണങ്ങൾ ഒരുക്കുകയും വിമാനം സുരക്ഷിതമായി ഇറക്കുകയും ചെയ്തു. യാത്രക്കാരും സുരക്ഷിതരാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home