ad
Deshabhimani

ഇംഗ്ലീഷിനെ അമേരിക്കയുടെ ഔദ്യോഗിക ഭാഷയാക്കും: എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെക്കാൻ ട്രംപ്‌

Trump

Trump

വെബ് ഡെസ്ക്

Published on Feb 28, 2025, 09:43 PM | 1 min read

വാഷിങ്ടൺ: ഇംഗ്ലീഷിനെ അമേരിക്കയുടെ ഔദ്യോഗിക ഭാഷയാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെക്കാൻ യുഎസ് പ്രസിഡന്റ്‌ ഡോണാൾഡ് ട്രംപ് പദ്ധതിയിടുന്നതായി വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്. നിരവധി തദ്ദേശീയ ഭാഷകളുള്ള അമേരിക്കയിൽ നിവിൽ ഔദ്യോഗിക ഭാഷയില്ല. ലോകമെമ്പാടുമുള്ള കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നതിന്റെ നീണ്ട ചരിത്രമുള്ള അമേരിക്കയുടെ വിശാലമായ ഭാഷാനയത്തിലാണ്‌ ഇതോടെ മാറ്റം വരുന്നത്‌.


"നമ്മുടെ രാജ്യത്തേക്ക് മറ്റ്‌ ഭാഷകൾ കടന്നുവരുന്നുണ്ട്," കഴിഞ്ഞ വർഷം വാഷിങ്ടൺ ഡിസിക്ക് പുറത്ത് നടന്ന കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൽ ട്രംപ് പറഞ്ഞിരുന്നു. "ഇവയെല്ലാം ഭാഷകളാണ് - എന്നതാണ്‌ ഏറ്റവും ഭ്രാന്തുപിടിപ്പിക്കുന്ന കാര്യം. - ഈ രാജ്യത്ത് ആരും കേട്ടിട്ടില്ലാത്ത ഭാഷകൾ അവയിലുണ്ട്. ഇത് വളരെ ഭയാനകമായ കാര്യമാണ്,"ട്രംപ്‌ പറഞ്ഞു.


അമേരിക്കയിൽ സ്പാനിഷ് ഉപയോഗിക്കുന്നത് വർഷങ്ങളായി വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. 2011-ൽ സംസ്ഥാന സെനറ്റർ നിയമനിർമാണ യോഗത്തിൽ കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ഒരാളോട്‌ തന്റെ മാതൃഭാഷയായ സ്പാനിഷിന് പകരം ഇംഗ്ലീഷ് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.


ഇന്ത്യയിലും സമാനസാഹചര്യമാണ്‌ നിലനിൽക്കുന്നത്‌. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണകൂടം ബഹുഭാഷാവൈവിധ്യമുള്ള ഇന്ത്യയിൽ ഏകഭാഷയായി ഹിന്ദിയെ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home