ഇന്ത്യ - അഫ്ഗാൻ ട്വന്റി20; അഭിഷേക് ശർമ്മയ്ക്ക് അതിവേഗ സെഞ്ചുറി

അഭിഷേക് ശർമ്മ| ഫോട്ടോ:BCCI
ഡൽഹി : അഫ്ഗാനിസ്ഥാനെതിരായ അവസാന ട്വന്റി20 മത്സരത്തിൽ 30 പന്തിൽ അഭിഷേക് ശർമ്മയ്ക്ക് സെഞ്ചുറി. ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്നാമത്തെ വേഗമേറിയ സെഞ്ചുറിയാണിത്. 11 സിക്സും ഒമ്പത് ഫോറും സഹിതമാണ് താരം സെഞ്ചുറി പൂർത്തിയാക്കിയത്.
തുടക്കം മുതൽ വെടിക്കെട്ട് ബാറ്റിങ്ങാണ് താരം പുറത്തെടുത്തത്. അഫ്ഗാൻ ബൗളർമാരെ തുടർച്ചയായി കടന്നാക്രമിച്ചാണ് അഭിഷേക് സെഞ്ചുറിയിലെത്തിയത്. മത്സരത്തിൽ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ പവർപ്ലേ സ്കോറും പിറന്നു. ആറ് ഓവറിൽ ഇന്ത്യ 100 റൺസ് പിന്നിട്ടു.









0 comments