Deshabhimani

വീണ്ടും ഭീഷണിയുമായി ട്രംപ്; ഇറാനെ പൂർണമായും നശിപ്പിക്കും

Trump
വെബ് ഡെസ്ക്

Published on Nov 08, 2026, 09:57 PM | 1 min read

ന്യൂയോർക്ക്‌ : ഇറാനെ പൂർണമായും നശിപ്പിക്കുമെന്ന ഭീഷണിയുമായി യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ് ട്രംപ്. യുഎസ്‌–ഇസ്രയേൽ സൈന്യം സംയുക്തമായി നടത്തിയ ആക്രമണങ്ങൾക്ക് ശേഷം ഇറാന്റെ ഭൂരിഭാഗവും തകർന്ന നിലയിലാണെന്നും, രാജ്യം പുനർനിർമിക്കാൻ 25 വർഷത്തിലധികം സമയമെടുക്കുമെന്നും ട്രംപ്‌ അവകാശപ്പെട്ടു. ഇറാന്റെ ശേഷിച്ച ഭാഗങ്ങൾ കൂടി പൂർണമായി നശിപ്പിക്കാൻ ചിലപ്പോൾ നിർബന്ധിതനായേക്കും. അമേരിക്കയുടെ അനുമതിയില്ലാതെ ഇറാന്റെ ആണവായുധ പദ്ധതി നടക്കില്ലെന്നും ട്രംപ്‌ വ്യക്തമാക്കി.


അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർടി തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ്‌ ട്രംപിന്റെ പ്രഖ്യാപനം. ഇറാൻ യുദ്ധം കൈകാര്യംചെയ്ത രീതിയിൽ വോട്ടർമാർക്കുള്ള അതൃപ്തിയും ഇന്ധനവില വർധനയും തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്നാണ് റിപ്പബ്ലിക്കൻ പാർടിയുടെ വിലയിരുത്തൽ. അമേരിക്കയുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാൽ ഭൂമിശാസ്ത്രപരമായ അതിരുകൾ പരിഗണിക്കാതെ യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് തിരിച്ചടിക്കുമെന്ന്‌ ഇറാൻ മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home