print edition കപ്പൽ ആക്രമിച്ചത് ഇറാനെന്ന് ട്രംപ്

വാഷിങ്‌ടൺ : ഇന്ത്യൻ നാവികരുള്ള കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയത് ഇറാനാണെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചു. ഈ നടപടി തികച്ചും അസ്വീകാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അന്താരാഷ്‌ട്രതലത്തിൽ ഒറ്റപ്പെട്ടതിന് പിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇറാന്റെ മേൽ കെട്ടിവയ്‌ക്കുകയാണ് ട്രംപ്. ചർച്ചയിലില്ലാത്ത സമാധാന കരാർ വ്യവസ്ഥകൾ ഇറാൻ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതായുംട്രംപ് സമൂഹമാധ്യമത്തിൽ ആരോപിച്ചു.
യുഎൻ അപലപിച്ചു
വിയന്ന : ഒമാൻ തീരത്ത് ഇന്ത്യൻ ജീവനക്കാരുള്ള ചരക്കുകപ്പലുകൾക്ക് നേരെ അമേരിക്കൻ നാവികസേന നടത്തിയ ആക്രമണത്തെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങളിൽ ഗുട്ടറസ് കടുത്ത ആശങ്ക രേഖപ്പെടുത്തി. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അപലപിച്ച് ഇറാൻ
തെഹ്‌റാൻ : ഇന്ത്യൻ ജീവനക്കാരുള്ള ചരക്കുകപ്പലുകൾക്ക് നേരെ യുഎസ് നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇറാൻ. ഇത്തരം നടപടികൾ ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും വൻ ഭീഷണിയാണെന്ന് വിദേശമന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി പറഞ്ഞു. കപ്പൽ ഗതാഗത സ്വാതന്ത്ര്യത്തെ ഹനിക്കുന്ന യുഎസിന്റെ ഇത്തരം നടപടികൾക്കെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തുവരണമെന്നും എക്‌സിലെ കുറിപ്പിൽ ആവശ്യപ്പെട്ടു.










0 comments