ഇറാന്റെ കരാര്‍ നിര്‍ദ്ദേശത്തിൽ പ്രതികരണമില്ല
"വലിയത് വരാനിരിക്കുന്നു, അധികം വൈകാതെ" ഭീഷണി ആവര്‍ത്തിച്ച് ട്രംപ്

വാഷിങ്ടൺ: ഖത്തര്‍ വഴി ഇറാന്റെ ഏഴിന സമാധാന കരാര്‍ നിര്‍ദ്ദേശങ്ങൾ കൈമാറിയതോടെ ഭീഷണി ആവര്‍ത്തിച്ച് ഡൊണൾഡ് ട്രംപ്. കരാര്‍ സംബന്ധിച്ച് പരാമര്‍ശിക്കാതെ അടുത്ത നീക്കം ഉടൻ ഉണ്ടാവുമെന്ന ഭീഷണി ആവര്‍ത്തിക്കയാണ് ചെയ്തത്.
അടുത്ത നീക്കം ആലോചിച്ച് വരികയാണ്. അധികം വൈകാതെ വലിയ സംഭവങ്ങൾ ഉണ്ടായേക്കുമെന്ന് മുന്നറിപ്പ് സ്വരത്തിലായിരുന്നു പ്രതികരണം. ഇറാൻ ഏഴിന ഉപാധി മുന്നോട്ട് വെച്ചപ്പോൾ കീഴടങ്ങുക അല്ലാതെ പോംവഴി ഇല്ലെന്ന വാക്കുകളാണ് ആവര്‍ത്തിച്ചത്.
ഇറാനെ നേരിടാൻ അമേരിക്കയ്ക്ക് നിരവധി വഴികളുണ്ട്. ഇറാനെ പൂര്‍ണമായി ഇല്ലാതാക്കുക, ഇറാന്റെ സമ്പദ് വ്യവസ്ഥയെ തകരാൻ അനുവദിക്കുക, ഇല്ലെങ്കിൽ ഒത്തു തീര്‍പ്പിലെത്തുക എന്നിങ്ങനെ വഴികളും വ്യക്തമാക്കി.
ഇറാനും നിലപാട് കടുപ്പിച്ചിരിക്കായണ്. യുദ്ധം അവസാനിപ്പിക്കുന്നതും നാവിക ഉപരോധം പിൻവലിക്കുന്നതും ഉൾപ്പെടെയുള്ള നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ പുതിയ ചർച്ചകൾക്ക് തയാറാകൂ എന്ന നിലപാടിലാണ് അവര്‍. ഏഴ് നിബന്ധനകളാണ് ഖത്തര്‍ വഴി പുതിയതായി ഇറാൻ മുന്നോട്ട് വെച്ചത്.
നവംബര്‍ മൂന്നിന് ട്രംപ് ഇടക്കാല തെരഞ്ഞെടുപ്പ് നേരിടാനിരിക്കയാണ്. ഇതിനിടയിൽ തന്റെ ജനപ്രീതി ഇടിയുകയും ഇറാൻ യുദ്ധത്തിൽ രാജ്യം മുഴുവൻ എതിരഭിപ്രായങ്ങൾ ഉയരുകയും ചെയ്യുന്ന ഭീഷണിയുടെ നിഴലിലാണ്.









0 comments