ad
Deshabhimani

നിങ്ങൾ അവിടെ വേണ്ട; സിറിയ, ലബനന്‍ അതിര്‍ത്തികളില്‍ നിന്ന് പിന്മാറണം, നെതന്യാഹുന് ട്രംപിന്റെ സമ്മർദ്ദം

trumpandnetanyahu

image: (Alex Wong/Getty Images)

വെബ് ഡെസ്ക്

Published on Jul 15, 2026, 11:25 AM | 1 min read

വാഷിങ്ടൺ : സിറിയയിൽ നിന്നും ലബനനിൽ നിന്നും ഇസ്രയേൽ സൈന്യത്തെ പിൻവലിക്കണമെന്ന് പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.


അവർക്കവിടെ നിങ്ങളെ ആവശ്യമില്ലെന്നും ഉടൻ സൈന്യത്തെ പിൻവലിക്കണമെന്നും സിറിയൻ പ്രദേശത്തെ ഇസ്രയേൽ സാന്നിധ്യം കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ട്രംപ് നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ച നടന്ന ഫോൺ സംഭാഷണത്തിനിടെയാണ് ഇക്കാര്യം നെതന്യാഹുവിനെ അറിയിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


അതേസമയം, അമേരിക്കയുടെ ആവശ്യത്തെ ഇസ്രയേൽ എതിർത്തതായാണ് വിവരം. സിറിയയുമായി കരാറിലെത്താൻ യുഎസ് ശ്രമിക്കുന്നുണ്ടെങ്കിലും സൈന്യത്തെ പിൻവലിക്കാൻ നെതന്യാഹു തയ്യാറാകാത്തത് നീക്കത്തിന് തടസ്സമാകുന്നുണ്ട്. അതിർത്തികളിൽ സുരക്ഷ അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നെതന്യാഹു ട്രംപിന്റെ ആവശ്യത്തെ എതിർത്തത്. ലെബനന്റെ കാര്യത്തിലും സമാന ആവശ്യം ട്രംപ് ഉന്നയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home