Deshabhimani

ഇറാൻ അഫ്ഗാൻ പൗരൻമാരെ നാടുകടത്താൻ പാകിസ്ഥാനിൽ തടങ്കൽ പാളയം; ട്രംപിന്റെ നീക്കത്തിൽ ഇടപെട്ട് കോടതി

Shehbaz Sharif Donald Trump
വെബ് ഡെസ്ക്

Published on Nov 12, 2026, 12:27 PM | 2 min read

വാഷിങ്ടൺ: ഇറാൻ അഫ്ഗാൻ പൗരൻമാരെ നാടുകടത്താനായി പാകിസ്ഥാനിൽ തടങ്കൽ പാളയം പണിതുള്ള യു എസ് പ്രസിഡന്റ് ഡൊണൾ‍ഡ് ട്രംപിന്റെ നീക്കം ഗുരുതര മനുഷ്യാവകാശ ലംഘനമായി മാറി. പദ്ധതി പുറത്തെത്തിയതോടെ യു എസ് കോടതികൾ തന്നെ വിഷയത്തിൽ ഇടപെട്ടു. ഇതോടെ ഇറാൻ പൗരന്മാരുമായി പുറപ്പെട്ട രണ്ട് വിമാനങ്ങൾ റദ്ദാക്കേണ്ടി വരികയും, അഫ്ഗാൻ പൗരന്മാരെ കൊണ്ടുപോകാനുള്ള ഒരു വിമാനം യുഎസ് കോടതി തടയുകയും ചെയ്തു.


ഗുരുതര മനുഷ്യാവകാശ ലംഘനങ്ങൾ ഇടയാക്കാവുന്ന നീക്കമാണ് ഇതെന്ന് ചൂണ്ടികാണിക്കപ്പെട്ടു. അമേരിക്കയ്ക്ക് വേണ്ടി അവരുടെ സേനകളുടെ കൂടെ നിന്ന് യുദ്ധം ചെയ്ത അഫ്ഗാൻ പൗരൻമാരും നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെടുന്നു. അഫ്ഗാനിൽ നിന്നും സേനയെ പിൻവലിച്ചതോടെ ഇവരെ തിരിച്ചയക്കാനുള്ള തിടുക്കമാണ്. രാജ്യത്ത് ഇവര്‍ക്ക് നേരിടേണ്ടി വരിക കൊല്ലപ്പെടുക എന്ന വിധിയാവും.


നവംബർ 10 ചൊവ്വാഴ്ച അരിസോണയിലെ മെസയിൽ നിന്ന് ഇറാൻ പൗരന്മാരുമായി പുറപ്പെട്ട ഇമിഗ്രേഷൻ വിഭാഗത്തിന്റെ വിമാനം 30 മിനിറ്റിനുള്ളിൽ തിരിച്ചിറക്കി. നവംബർ 8-ന് എട്ട് ഇറാൻ പൗരന്മാരെ ജോർജിയ, പാക്കിസ്ഥാൻ വഴി നാടുകടത്താൻ മറ്റൊരു വിമാനത്തിൽ കയറ്റിയിരുന്നെങ്കിലും വിശദീകരണമില്ലാതെ യാത്ര റദ്ദാക്കി. മൂന്ന് ദിവസത്തിനിടെ ഇറാൻ പൗരന്മാരെ നാടുകടത്താനുള്ള രണ്ടാമത്തെ ശ്രമമാണ് ഇതോടെ പരാജയപ്പെട്ടത്. നവംബർ 3-ന്, ഏകദേശം 150 മുതൽ 200 വരെ അഫ്ഗാൻ പൗരന്മാരെ പാക്കിസ്ഥാൻ വഴി താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിലേക്ക് നാടുകടത്താനുള്ള നീക്കം യുഎസ് ജില്ലാ ജഡ്ജി വലേരി കാപ്രോണി താൽക്കാലികമായി തടഞ്ഞിരുന്നു.


പാക്കിസ്ഥാന്റെ പങ്ക് സംശയനിഴലിൽ


ഇറാനുമായും അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവുമായും അമേരിക്കയ്ക്ക് ഔദ്യോഗിക നയതന്ത്ര ബന്ധമില്ലാത്തതിനാൽ നേരിട്ടുള്ള നാടുകടത്തൽ അസാധ്യമാണ്. ഈ സാഹചര്യത്തിലാണ് ഇരുരാജ്യങ്ങളുമായും അതിർത്തി പങ്കിടുന്ന പാക്കിസ്ഥാനെ ഇടനിലക്കാരാക്കാൻ ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്. ഇസ്ലാമാബാദ് വഴി നാടുകടത്തൽ നടത്താനുള്ള പദ്ധതികൾ യുഎസ് കോടതി രേഖകളിൽ വ്യക്തമാണ്. ചില ഇറാൻ തടവുകാർക്ക് 15 ദിവസത്തെ പാക്കിസ്ഥാൻ ട്രാൻസിറ്റ് വിസ ലഭിച്ചിരുന്നതായും അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു. ഇതു സംബന്ധിച്ച് പാകിസ്ഥാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


പീഡനങ്ങളിലേക്കുള്ള 'പിൻവാതിലായി' പാക്കിസ്ഥാൻ മാറരുതെന്ന് മുൻ അഫ്ഗാൻ നയതന്ത്രജ്ഞൻ അഷ്‌റഫ് ഹൈദരി ആവശ്യപ്പെട്ടു. മുൻ യുഎസ് സൈനിക സഹായികൾ, സ്ത്രീകൾ, കുട്ടികൾ, രാഷ്ട്രീയ വിമതർ, മതന്യൂനപക്ഷങ്ങൾ, എൽജിബിടിക്യു (LGBTQ) വിഭാഗക്കാർ എന്നിവരാണ് നാടുകടത്തൽ ഭീഷണി നേരിടുന്നവരിൽ പലരും.


നവംബർ 2-ന് ജന പ്രതിനിധി സ്കോട്ട് പീറ്റേഴ്‌സിന്റെ നേതൃത്വത്തിൽ 66 യുഎസ് കോൺഗ്രസ് അംഗങ്ങൾ ഈ നീക്കം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി. താലിബാന് ആളുകളെ കൈമാറാൻ പാക്കിസ്ഥാൻ കൂട്ടുനിന്നാൽ 'ഗ്ലോബൽ മാഗ്നിറ്റ്‌സ്‌കി' നിയമപ്രകാരം പാക് ഉദ്യോഗസ്ഥർക്കെതിരെ ഉപരോധം ഏർപ്പെടുത്തേണ്ടി വരുമെന്നും ഡെമോക്രാറ്റ് അംഗങ്ങൾ പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

V D Satheesan VEH Global

01

print edition അഴിമതി ഫയലിന്‌ ഓവർ സ്‌പീഡ്; ധന, നിയമ വകുപ്പുകൾ കാണാത്തത്‌ ദുരൂഹം
Paravur Taluk Hospital medical negligence Abdul Jabbar protest

02

print edition മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ചികിത്സാപിഴവ്: കാൽ നഷ്‌ടമായ അബ്‌ദുൾ ജബ്ബാർ സമരം തുടങ്ങി
Flemy Abraham with bjp leaders

03

print edition ഇരട്ടനഗരം പദ്ധതി സംശയമുനയിൽ; ഒ‍ൗദ്യോഗിക ചർച്ചയിൽ വിവാദ ഇടനിലക്കാരൻ
Sabarimala opening day pilgrim rush

04

print edition ആദ്യദിനം 
തീർഥാടകപ്രവാഹം; ഒരുക്കങ്ങളിൽ ഏകോപനമില്ല
Haritha Karma Sena Alakkode

05

print edition പൊന്നിനേക്കാൾ തിളങ്ങുന്നു ഹരിതകർമസേന; പ്ലാസ്‌റ്റിക്കിൽനിന്ന്‌ കിട്ടിയത്‌ അഞ്ചേമുക്കാൽ പവൻ
deshabhimani section

Recommended

Deshabhimani
Home