Deshabhimani

റഷ്യൻ എണ്ണ ഇറക്കുമതി: അധികതീരുവ തൽകാലത്തേക്കില്ലെന്ന് ട്രംപ്

Trump_Airforceone

ഡോണൾഡ് ട്രംപ്

വെബ് ഡെസ്ക്

Published on Oct 17, 2026, 10:03 AM | 1 min read

വാഷിങ്ടൺ ഡി സി: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ അധികതീരുവ അടിച്ചേൽപ്പിക്കാനുള്ള നിയമം പ്രാബല്യത്തിലാകുന്നതിന് തൊട്ടുമുൻപ് മരവിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ മാസം ഒപ്പുവെച്ച ബിൽ പ്രകാരം കർശന നിയന്ത്രണങ്ങളും ഉപരോധങ്ങളും നടപ്പിലാകാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് ഈ തീരുമാനം.


ദേശീയ താൽപ്പര്യം മുൻനിർത്തിയാണ് താത്കാലിക നിർത്തിവെക്കൽ എന്ന് ട്രംപ് അറിയിച്ചു. അധികതീരുവ ഭാവിയിൽ എപ്പോൾ വേണമെങ്കിലും ചുമത്താൻ ട്രംപിനാകും.


രാജ്യത്ത് വര്‍ധിച്ചു വരുന്ന വിലക്കയറ്റ ഭീഷണിയും ജനരോഷവും മറികടക്കാൻ റഷ്യയിൽ നിന്നും വൻ തോതിൽ ഡീസൽ ഇറക്കുമതി ചെയ്യാനുള്ള ഉത്തരവിൽ ട്രംപ് കഴിഞ്ഞദിവസം ഒപ്പുവെച്ചിരുന്നു. അടിയന്തരമായി 3,00,000 ടൺ ഡീസൽ ഇറക്കുമതിക്ക് ഉത്തരവ് നൽകിയതായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ സമ്മതിക്കുകയും ചെയ്തു. നവംബര്‍ മാസത്തിൽ 5,00,000 ഡീസലിന് കൂടി ഓര്‍ഡര്‍ നൽകിയിട്ടുണ്ട്. ഇതിന് പുറമെ 10 ലക്ഷം ടണ്ണു കുടി എത്തിക്കും. തുടര്‍ന്നും വലിയ ഇറക്കുമതി നടത്താനാണ് യുഎസ് നീക്കം. ഇതിന് പിന്നാലെയാണ് റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന മറ്റ് രാജ്യങ്ങൾക്ക് അധികതീരുവ ചുമത്താനുള്ള തീരുമാനത്തിൽനിന്ന് ട്രംപ് താൽകാലികമായി പിൻവലിഞ്ഞത്.


റഷ്യൻ ക്രൂഡ് ഓയിൽ കൂടുതലായി വാങ്ങുന്ന ഇന്ത്യ, ചൈന, സ്ലോവാക്യ, ഹംഗറി, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങൾക്കാണ്‌ നൂറുശതമാനം തീരുവ ചുമത്തിയിരുന്നത്. അധികതീരുവ അടിച്ചേല്‍പ്പിക്കാന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്ന ബിൽ സെനറ്റും ജനപ്രതിനിധി സഭയും പാസാക്കുകയും ട്രംപ് ഒപ്പുവെക്കുകയും ചെയ്തിരുന്നു. ഉക്രയ്ൻ യുദ്ധത്തിനിടയിൽ റഷ്യയുടെ ഊർജ വരുമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home