നടപ്പാത പണിതില്ലെങ്കിൽ ജഡ്ജിമാർ കോടതിക്ക് മുന്നിൽ ധർണ നടത്തും; മുന്നറിയിപ്പുമായി സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിക്ക് മുന്നിലെ റോഡിൽ കൃത്യമായ നടപ്പാതയോ സീബ്രാ ക്രോസിങ്ങോ നിർമിക്കാത്തതിൽ അധികൃതർക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി. ജസ്റ്റിസുമാരായ ജെ ബി പര്ദിവാലയും കെ വി വിനോദ് ചന്ദ്രനും അടങ്ങുന്ന ബെഞ്ചിന്റേതാണ് മുന്നറിയിപ്പ്.
പലതവണയായി പ്രദേശത്ത് ഫൂട്ട്പാത്ത് നിർമിക്കാനും സീബ്രാ ക്രോസിങ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കാനാവശ്യപ്പെട്ട് അധികൃതരെ സമീപിക്കുന്നു. സർക്കാർ ഇതിനായി പല കമ്മിറ്റികൾ രൂപീകരിക്കുന്നതല്ലാതെ നടപടികളൊന്നും സ്വീകരിക്കുന്നില്ല.
അടുത്ത വാദത്തിനു മുൻപ് നടപ്പാതയുടെ നിർമാണം ആരംഭിച്ചില്ലെങ്കിൽ കോടതിക്ക് മുന്നിൽ ജഡ്ജിമാർ ധർണ ആരംഭിക്കുമെന്ന് കോടതി പറഞ്ഞു. നിർമാണം തുടങ്ങും വരെ ധർണ തുടരുമെന്നും മുന്നറിയിപ്പ് നൽകി.
സുരക്ഷിതമായ നടപ്പാതകളിലൂടെ നടക്കാനുള്ള കാല്നടയാത്രക്കാരുടെ അവകാശം ഒരു മൗലികാവകാശമാണെന്ന് നേരത്തെ കോടതി നിരീക്ഷണമുണ്ടായിരുന്നു.
റോഡുകളില് കയ്യേറ്റങ്ങളില്ലാത്തതും, വ്യക്തമായി അടയാളപ്പെടുത്തിയതുമായ സുരക്ഷിതമായ നടപ്പാതകള് ഉണ്ടെന്ന് ഉറപ്പാക്കാന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കോടതി നിര്ദ്ദേശിച്ചു.








0 comments