Deshabhimani

വോട്ട് കൊള്ള; 23 ന് ഡൽഹിയിലേക്ക് കര്‍ഷ മാര്‍ച്ച്

SKM
വെബ് ഡെസ്ക്

Published on Oct 17, 2026, 10:45 AM | 1 min read

ന്യൂഡൽഹി: എസ്ഐആ‍ര്‍ വോട്ടുകൊള്ളക്കെതിരെ ചീഫ് ഇലക്ഷൻ കമ്മീഷൻ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് രാജ്യവ്യാപകമായി തുടരുന്ന പ്രക്ഷേഭത്തിന്റെ ഭാഗമായി ഡൽഹിയിലേക്ക് കര്‍ഷക മാര്‍ച്ച്. ഒക്ടോബര്‍ 23 ന് സംയുക്ത കിസാൻ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. ഇതിന് മുന്നോടിയായി ജില്ലാ താലുക്ക് ബ്ലോക് ആസ്ഥാനങ്ങളിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.


അഖിലേന്ത്യാ കിസാൻ സഭയുടെ 36-ാമത് അഖിലേന്ത്യാ സമ്മേളനം നവംബർ 15 മുതൽ 18 വരെ തെലങ്കാനയിലെ നൽക്കൊണ്ടയിൽ നടക്കാനിരിക്കെയാണ് ഡൽഹി മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. നവലിബറൽ സാമ്പത്തിക നയങ്ങൾക്കും കോർപ്പറേറ്റ് ആക്രമണങ്ങൾക്കുമെതിരെ കർഷകരെ അണിനിരത്തുക എന്നതാണ് ഈ സമ്മേളനത്തിന്റെ ലക്ഷ്യമെന്ന്അ ഖിലേന്ത്യാ കിസാൻ സഭ (AIKS) പ്രസിഡന്റ് അശോക് ധാവ്ലെ അറിയിച്ചു. "കർഷകർക്കും കൃഷിക്കുമെതിരായ കോർപ്പറേറ്റ് ആക്രമണങ്ങളെ ചെറുക്കുക; ജനകീയ ബദൽ കെട്ടിപ്പടുക്കാൻ ഒന്നിക്കുക" എന്നതാണ് ഈ സമ്മേളനത്തിന്റെ മുദ്രാവാക്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home