Deshabhimani

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ചെന്നൈ–കൊല്ലം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ

Train Window
വെബ് ഡെസ്ക്

Published on Oct 17, 2026, 11:14 AM | 1 min read

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ചെന്നൈ–കൊല്ലം റൂട്ടിൽ റെയിൽവേ പ്രത്യേക ട്രെയിൻ. പാലക്കാട്, കോട്ടയം വഴിയാണ് ഈ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുന്നത്. കൂടാതെ, തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി താംബരം–കൊല്ലം എക്സ്പ്രസ്, ചെന്നൈ–കൊല്ലം അനന്തപുരി എക്സ്പ്രസ്, തിരുവനന്തപുരം–രാമേശ്വരം അമൃത എക്സ്പ്രസ് എന്നീ മൂന്ന് ട്രെയിനുകളിൽ ഓരോ സ്ലീപ്പർ കോച്ച് വീതം താൽക്കാലികമായി അധികമായി അനുവദിച്ചിട്ടുണ്ട്.


ഒക്ടോബർ 19ന് രാത്രി 11.50ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ (06083) പിറ്റേന്ന് വൈകിട്ട് 4.30ന് കൊല്ലത്ത് എത്തും. തിരിച്ച് ഒക്ടോബർ 20ന് വൈകിട്ട് 6.45ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ (06084) പിറ്റേന്ന് ഉച്ചയ്ക്ക് 11.35ന് ചെന്നൈയിലെത്തും. 2 സെക്കൻഡ് എസി, 5 തേഡ് എസി, 11 സ്ലീപ്പർ, 4 ജനറൽ എന്നിങ്ങനെ ആകെ 22 കോച്ചുകളാണ് ഈ ട്രെയിനിലുണ്ടാവുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home