Deshabhimani

മലപ്പുറത്ത് ലോറികൾക്കിടയിൽപ്പെട്ട് ദമ്പതികൾക്ക് ദാരുണാന്ത്യം

accident common rep
വെബ് ഡെസ്ക്

Published on Oct 17, 2026, 11:27 AM | 1 min read

വളാഞ്ചേരി: വാഹനാപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾ മരിച്ചു. ദേശീയപാത 66-ലെ വട്ടപ്പാറ വയഡക്റ്റ് ബൈപാസിൽ വെള്ളിയാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. സംഭവിച്ച കുറ്റിപ്പുറം പേരശന്നൂർ ആന്ത്ര വളപ്പിൽ സ്വദേശിയായ അഫ്സൽ (37), ഭാര്യ സാബിറ എന്നിവരാണ് അപകടത്തിൽ മരിച്ചത്.


അരമണിക്കൂറോളം സമയം മൃതദേഹങ്ങൾ സംഭവസ്ഥലത്തുനിന്ന് പുറത്തെടുക്കാൻ സാധിക്കാത്തവിധം കുടുങ്ങിക്കിടക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് കഴിയുന്ന ബന്ധുവിനെ സന്ദർശിച്ച ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും.


കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ അമിതവേഗതയിലെത്തിയ ലോറികൾ വന്നിടിക്കുകയായിരുന്നു. അഫ്സലിന്റെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്കും, സാബിറയുടെ മൃതദേഹം വളാഞ്ചേരി നടക്കാവിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home