Deshabhimani

ഹിമാചലിലെ ഉനയിലെ പ്രശസ്മായി പീര്‍നിഗ ദര്‍ഗ സര്‍ക്കാര്‍ ഏറ്റെടുത്തു

una
വെബ് ഡെസ്ക്

Published on Oct 17, 2026, 12:00 PM | 1 min read

ഷിംല:ഉനയിൽ പര്‍വത മുകളിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ പീര്‍ നിഗ ദര്‍ഗ ഹിമാചൽ പ്രദേശ് സര്‍ക്കാര്‍ ഏറ്റെടുത്തു. ഉന പട്ടണത്തിൽ നിന്നും എട്ട് കിലോ മീറ്റർ അകലെ അംബ് തെഹ്സിലിലെ ബസോളി ഗ്രാമത്തിലാണ് ഈ പ്രശസ്തമായ സൂഫി തീര്‍ത്ഥാടന കേന്ദ്രം. 1984-ലെ ഹിമാചൽ പ്രദേശ് ഹിന്ദു പബ്ലിക് റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെൻ്റ്സ് ആക്ടിലെ വ്യവസ്ഥകൾ ഉപയോഗിച്ചാണ് ഏറ്റെടുക്കൽ.


ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തി സംസ്ഥാന ഭാഷാ കലാ സാംസ്കാരിക വകുപ്പാണ് ഗവര്‍ണറുടെ അംഗീകാര പ്രകാരമുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. പാറകൾ കൊത്തിയെടുത്ത് നിര്‍മ്മിച്ചിട്ടുള്ള അപൂര്‍വമായ ഗുഹാ നിർമിതിയാണ്. 'ലഖ്ദാതാ പീർ ജി' എന്ന സൂഫി വിശുദ്ധന്റെ പേരിലുള്ള ദര്‍ഗയിൽ മതഭേദമന്യേ വിശ്വസികൾ ആരാധന അര്‍പ്പിച്ച് വരുന്ന കേന്ദ്രമാണ്. വാര്‍ഷിക ആരാധനാ വേളയിൽ ആയിര കണക്കിന് ആളുകൾ എത്തും.


1965 മുതൽ ബസോളി പഞ്ചായത്താണ് പീർ നിഗയുടെ ഭരണം നടത്തിയിരുന്നത്. തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ജില്ലാ ഭരണകൂടം നിയന്ത്രണം പിടിച്ചു. ഇത് പിന്നീട് കൈമാറിയില്ല. തര്‍ക്കം നിലനിൽക്കെ പുതിയ പഞ്ചായത്ത് ഭരണ സമിതി നിലവിൽ വന്നു. നിയന്ത്രണം തിരികെ ആവശ്യപ്പെട്ടതോടെയാണ് സര്‍ക്കാര്‍ ഏറ്റെടുത്ത് വിജ്ഞാപനം ഇറക്കിയത്. സർക്കാർ നടപടിക്കെതിരെ 'മന്ദിർ ബച്ചാവോ സംഘർഷ് മോർച്ച'യുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് നടപടി.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home