എൽ കെ അദ്വാനി ആശുപത്രിയിൽ; തീവ്രപരിചരണവിഭാഗത്തിൽ തുടരുന്നു

എൽ കെ അദ്വാനി
ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയെ ശ്വാസകോശോ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
98കാരനായ അദ്വാനിയെ വെള്ളി രാത്രി ഏഴരയോടെയാണ് ആശുപത്രിയിലെത്തിച്ചത്. വിവിധ പരിശോധനകൾ പുരോഗമിക്കുകയാണ്. ഡോക്ടർമാരുടെ പ്രത്യേക സംഘം നിരീക്ഷിക്കുന്നുമുണ്ട്.








0 comments